മൂന്ന് പേരും സ്കൂളിലെത്തും, അവസാന യാത്രയ്ക്കായി; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 06:47 AM  |  

Last Updated: 03rd March 2023 06:47 AM  |   A+A-   |  

mankulam

മരിച്ച വിദ്യാർത്ഥികൾ

 

തൊടുപുഴ: ഇടുക്കി മാങ്കുളം വലിയ പാറകുട്ടിപ്പുഴയിൽ വീണ് മരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന്. അങ്കമാലി മഞ്ഞപ്ര ജ്യോതിസ് സെൻട്രൽ സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർഥികളായ റിച്ചാർഡ്, അർജുൻ, ജോയൽ എന്നിവരാണ് മരിച്ചത്. മൂവരുടെയും പൊതുദർശനം രാവിലെ എട്ട് മണി മുതൽ ജ്യോതിസ് സെൻട്രൽ സ്കൂളിൽ നടക്കും. 

അർജുന്റെ സംസ്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക് കാലടി എൻ‌എസ്എസ് സ്മശാനത്തിലും ജോയലിന്റെ മൃതദേഹം വൈകിട്ട് മൂന്ന് മണിക്ക് അയ്യൻപുഴ സെന്റ് മേരീസ് പള്ളിയിലും റിച്ചാർഡ്ഡിന്റെ മൃതദേഹം മഞ്ഞപ്ര സെന്റ് ജോർജ്ജ് യാക്കോബായ പള്ളി സിമിത്തേരിയിലും സംസ്കരിക്കും. 

സ്കൂളിൽ നിന്നും മാങ്കുളത്ത് വിനോദയാത്രയ്‌ക്കെത്തിയ അഞ്ച് വിദ്യാർഥികളാണ് അപകടത്തിൽപ്പെട്ടത്. മുട്ടോളം വെള്ളത്തിൽ പുഴയിലൂടെ നടക്കുന്നതിനിടെ കയത്തിലേക്ക് വീഴുകയായിരുന്നു. രണ്ട് പേരെ നാട്ടുകാർ രക്ഷപ്പെടുത്തി. മുപ്പത് വിദ്യാർഥികളും മൂന്ന് അധ്യാപകരുമായിരുന്നു വിനോദയാത്രാസംഘത്തിലുണ്ടായിരുന്നത്. ഇന്നലെ ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കതിന പൊട്ടിത്തെറിച്ച് അപകടം; തൃശൂരിൽ ചികിത്സയിലുള്ള രണ്ട് പേർ മരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌