കതിന പൊട്ടിത്തെറിച്ച് അപകടം; തൃശൂരിൽ ചികിത്സയിലുള്ള രണ്ട് പേർ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 02nd March 2023 09:56 PM  |  

Last Updated: 02nd March 2023 09:56 PM  |   A+A-   |  

deadTwo laborers died

ഫയല്‍ ചിത്രം

 

തൃശൂർ: വരവൂരിൽ കതിന പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ചികിത്സയിലായിരുന്ന രണ്ട് പേർ മരിച്ചു. വരവൂര്‍ സ്വദേശികളായ ശബരി (18), രാജേഷ് (37) എന്നിവരാണ് മരിച്ചത്. 70 ശതമാനത്തോളം പൊള്ളലേറ്റ് തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്നു ഇരുവരും. 

അപകടത്തിൽ നാല് പേർക്കാണ് പരിക്കേറ്റത്. വരവൂര്‍ സ്വദേശികളായ ശ്യാംജിത്തും ശ്യാംലാലും ചികിത്സയിൽ തുടരുകയാണ്. കതിന നിറയ്ക്കുന്ന തൊഴിലാളികളായിരുന്നു നാല് പേരും.

കഴിഞ്ഞ ഞായറാഴ്ച വരവൂര്‍ പാലക്കല്‍ ഭഗവതി ക്ഷേത്രത്തിലായിരുന്നു പൊട്ടിത്തെറി. വഴിപാടിനുള്ള കതിന നിറയ്ക്കുന്നതിനിടെയായിരുന്നു അപകടം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സംരംഭകർക്ക് പരാതി നൽകാം; 30 ദിവസത്തിനുള്ളിൽ പരിഹാരം; പോർട്ടലുമായി വ്യവസായ വകുപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌