അശ്രദ്ധമായി ഓവർടേക്ക് ചെയ്തത് അപകടമുണ്ടാക്കി; കോളജ് വിദ്യാർത്ഥികളുടെ മരണം; കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 07:52 PM  |  

Last Updated: 03rd March 2023 07:52 PM  |   A+A-   |  

ksrtc bus

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കോളജ് വിദ്യാർത്ഥികളുടെ മരണത്തിനിടയാക്കിയ അപകടത്തിൽ കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. ചടയമം​ഗലത്താണ് ഫെബ്രുവരി 28ന് രണ്ട് കോളജ് വിദ്യാർത്ഥികൾ അപകടത്തിൽ മരിച്ചത്. ചടയമം​ഗലം ഡിപ്പോയിലെ ഡ്രൈവർ ആർ ബിനുവിനെയാണ് സസ്പെൻഡ് ചെയ്തത്. 

അശ്രദ്ധമായി ഓവർടേക്ക് ചെയ്തതാണ് അപകടത്തിന് കാരണമെന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ‍‍‍ഡ്രൈവറെ സസ്പെൻഡ് ചെയ്തത്. ചടയമം​ഗലം ഡിപ്പോയിലെ ഫാസ്റ്റ് പാസഞ്ചർ ബസ് സർവീസ് നടത്തവെ, നെട്ടയത്തറയിൽ വെച്ച് അതേ ദിശയിൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റിൽ തട്ടി യാത്രക്കാരായ രണ്ട് വിദ്യാർത്ഥികളാണ് തെറിച്ചു വീണു അപകടത്തിൽപ്പെട്ട് മരിച്ചത്. 

ചട്ട ലംഘനവും അച്ചടക്ക ലംഘനവും കണ്ടെത്തിയ സംഭവങ്ങളിൽ മറ്റ് ആറ് ജീവനക്കാർക്കെതിരെയും നടപടിയുണ്ട്. ​ഗുരുതര അച്ചടക്ക ലംഘനം ചൂണ്ടിക്കാട്ടിയാണ് ജീവനക്കാരെ സസ്പെൻഡ് ചെയ്തത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മകൾ മുങ്ങിത്താണു, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; ഇരുവരും മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌