മകൾ മുങ്ങിത്താണു, രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ അമ്മയും ഒഴുക്കിൽപ്പെട്ടു; ഇരുവരും മുങ്ങിമരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 07:41 PM  |  

Last Updated: 03rd March 2023 07:41 PM  |   A+A-   |  

malappuram_drown_to_deth

മരിച്ച ഫാത്തിമ ഫായിസ

 

മലപ്പുറം; അമ്മയും മകളും മുങ്ങിമരിച്ചു. മൈലപ്പുറം സ്വദേശിയായ ഫാത്തിമ ഫായിസ( 30), മകൾ ഫിദ ഫാത്തിമ (7) എന്നിവരാണ് മരിച്ചത്.  മലപ്പുറം നൂറടിക്കടവ് വിഐപി കോളനിക്കടവിൽ ഉച്ചക്ക് 11.30 ഓടെയാണ് അപകടമുണ്ടായത്. കുളിക്കാനെത്തിയ ഇരുവരും മുങ്ങിമരിക്കുകയായിരുന്നു. 

ഫായിസയും ഫി​ദയും അയൽവാസികളോടൊപ്പമാണ് കുളിക്കാനെത്തിയത്. അതിനിടയിൽ ഫിദ ഒഴുക്കിൽപ്പെടുകയായിരുന്നു. ഇത് കണ്ട ഫാത്തിമ മകളെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഒഴുക്കിൽപ്പെട്ടത്. നാട്ടുകാർ ഇരുവരെയും മുങ്ങിയെടുത്ത് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ മലപ്പുറം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

16 പേരിൽ ഒരാൾ, ബോളിവുഡ് താരങ്ങൾക്കൊപ്പം ഓസ്കറിൽ തിളങ്ങാൻ ദീപികയും 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ