ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം: കൊച്ചി നഗരത്തിൽ കനത്ത പുക, തീയണയ്ക്കാന്‍ ശ്രമം തുടരുന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd March 2023 07:15 AM  |  

Last Updated: 03rd March 2023 07:15 AM  |   A+A-   |  

brahmapuram

ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തം/ എക്സ്പ്രസ് ചിത്രം

 

കൊച്ചി: ബ്രഹ്മപുരം മാലിന്യ സംസ്കരണകേന്ദ്രത്തിലെ തീയണക്കാനുള്ള ശ്രമം തുടരുന്നു. തീ നിയന്ത്രണവിധേയമാണെങ്കിലും പൂർണ്ണമായി അണയ്ക്കാനായില്ല. തീപിടിത്തത്തെ തുടര്‍ന്ന് കൊച്ചി നഗരത്തിലും പരിസരങ്ങളിലും കനത്ത പുക മൂടുകയാണ്. പത്ത് കിലോമീറ്റർ ചുറ്റളവിൽ പുക വ്യാപിച്ചിട്ടുണ്ട്. അന്ധരീക്ഷ മലിനീകരണ തോതും ഉയർന്നു.

ഇന്നലെ വൈകിട്ട് നാലരയോടെയാണ് തീപിടിത്തമുണ്ടായത്. രാത്രിയിൽ കൂടുതൽ അഗ്നിരക്ഷ യൂണിറ്റുകൾ എത്തിച്ച് തീ കെടുത്താൻ ശ്രമിച്ചെങ്കിലും വിജയിച്ചിട്ടില്ല. അ​ഗ്നിരക്ഷാസേനയുടെ പത്ത് യൂണിറ്റുകൾ സ്ഥലത്തെത്തിയിരുന്നു. തീ മാലിന്യൂക്കൂമ്പാരത്തില്‍ പടര്‍ന്നുപിടിച്ചതോടെ  വലിയ തോതില്‍ ആളിക്കത്തുകയായിരുന്നു. ശക്തമായ കാറ്റിൽ കൂടുതൽമാലിന്യങ്ങളിലേക്ക്‌ തീ പടർന്നതാണ് വെല്ലുവിളിയായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

മൂന്ന് പേരും സ്കൂളിലെത്തും, അവസാന യാത്രയ്ക്കായി; മാങ്കുളത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ സംസ്കാരം ഇന്ന് 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌