വൈദ്യുതി ബില്‍ 60,000 മുതല്‍ 87,000 വരെ, ഞെട്ടി ഉപഭോക്താക്കള്‍, റീഡിങ്ങിലെ പിശകെന്ന് കെഎസ്‌ഇബി, അന്വേഷണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 03rd March 2023 08:59 AM |
Last Updated: 03rd March 2023 09:02 AM | A+A A- |

ഫയല്‍ ചിത്രം
ഇടുക്കി: പാമ്പനാറിൽ ഉപഭോക്താക്കൾക്ക് അമിത വൈദ്യുതി ബിൽ ലഭിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ച് കെഎസ്ഇബി. മീറ്റർ റീഡിങ്ങ് കണക്കാക്കിയതിലുള്ള പിഴവാകാം കാരണമെന്നാണ് കെഎസ്ഇബിയുടെ പ്രാഥമിക നിഗമനം. പാമ്പനാർ എൽഎംഎസ് കോളനിയിലെ 22 കുടുംബങ്ങൾക്കാണ് കഴിഞ്ഞ ദിവസം 60,000 മുതൽ 87,000 രൂപ വരെയുളള വൈദ്യുതി ബില്ലുകൾ ലഭിച്ചത്.
എന്നാൽ അമിത ബിൽ വന്ന പ്രദേശങ്ങളിൽ കൃത്യമായ മീറ്റർ റീഡിങ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് കെഎസ്‌ഇബിയുടെ വിലയിരുത്തൽ. അടുത്തിടെയാണ് കൃത്യമായി റീഡിങ് രേഖപ്പെടുത്താൻ ആരംഭിച്ചത്. മീറ്റർ റീഡർമാരെ സെക്ഷനുകൾ മാറ്റി നിയമിച്ചു. കൂടാതെ മീറ്ററുകൾ മുഴുവൻ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കുമെന്നും കെഎസ്‌ഇബി അറിയിച്ചു.
നിലവിൽ അമിത ബിൽ വന്ന ഉപഭോക്താക്കളുടെ വൈദ്യുതി ബന്ധം വിഛേദിക്കില്ല. ഗൗരവമുള്ള പരാതിയായതിനാൽ അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയോഗിക്കുമെന്നും കെഎസ്ഇബി അറിയിച്ചു. ഇതിനൊപ്പം കെഎസ്ഇബിയുടെ വിജിലൻസ് ഉൾപ്പെടെയുള്ള വിവിധ സംഘങ്ങളും സംഭവം അന്വേഷിക്കും. വൈദ്യുതി ഉപഭോഗം തീർത്തും കുറഞ്ഞ വീടുകളിലാണ് ഇത്രയും വലിയ തുകയുടെ ബിൽ വന്നിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഗുരുവായൂർ ആനയോട്ടം ഇന്ന്; 10 ദിവസത്തെ ഉത്സവത്തിന് കൊടിയേറും
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ