റൂഫ് വര്‍ക്കിന് വിളിച്ചു വരുത്തി; മുറിയില്‍ നഗനയായ സ്ത്രീ, വീഡിയോ പകര്‍ത്തി ഭീഷണി, അറസ്റ്റ്
By സമകാലികമലയാളം ഡെസ്ക് | Published: 04th March 2023 08:34 PM |
Last Updated: 04th March 2023 08:34 PM | A+A A- |

അറസ്റ്റിലായ പ്രതികള്‍
കോട്ടയം: വൈക്കത്ത് യുവാവിനെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു. വെച്ചൂര്‍ ശാസ്തക്കുളം ഭാഗത്ത് കുന്നപ്പള്ളില്‍ വീട്ടില്‍ ഷീബ (രതിമോള്‍-49), ഓണംതുരുത്ത് പടിപ്പുരയില്‍ വീട്ടില്‍ രഞ്ജിനി (37), കുമരകം ഇല്ലിക്കുളംചിറ വീട്ടില്‍ ധന്‍സ് (39) എന്നിവരെയാണ് വൈക്കം പൊലീസ് അറസ്റ്റ് ചെയ്തത്. ഇവര്‍ മൂവരും ചേര്‍ന്ന് വൈക്കം സ്വദേശിയും ഷീബയുടെ ബന്ധുവുമായ മധ്യവയസ്‌കനെയാണ് ഹണിട്രാപ്പില്‍ പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്.
റൂഫ് വര്‍ക്ക് ജോലി ചെയ്യുന്ന ഇയാളെ, ഷീബയുടെ വീടിന്റെ സമീപത്തുള്ള വീട്ടില്‍ ജോലി ഉണ്ടെന്ന് പറഞ്ഞ് വിളിച്ചു വരുത്തുകയായിരുന്നു. വീട്ടിലെത്തിയ സമയം വീട്ടുകാര്‍ പുറത്തു പോയിരിക്കുകയാണെന്നും അവര്‍ വന്നിട്ട് നോക്കാമെന്നും പറഞ്ഞ് ഇയാളെ ഷീബ അടുത്ത മുറിയില്‍ ഇരുത്തുകയായിരുന്നു. തുടര്‍ന്ന് രഞ്ജിനി നഗ്‌നയായി മധ്യവയസ്‌കന്റെ മുറിയിലേക്ക് കടക്കുകയും, ഈ സമയം കൂട്ടാളിയായ ധന്‍സ് മുറിയില്‍ എത്തി ഇവരുടെ വീഡിയോ പകര്‍ത്തി. ഇതിനുശേഷം ഷീബ വന്ന് യുവാവ് പൊലീസുകാരനാണെന്നും 50 ലക്ഷം രൂപ കൊടുത്താല്‍ ഒത്തുതീര്‍പ്പാക്കാമെന്നും അറിയിച്ചു. പിന്നീട് 50 ലക്ഷം എന്നുള്ളത് 6 ലക്ഷം രൂപ ആക്കി കുറച്ചിട്ടുണ്ടെന്നും, അത് താന്‍ കൊടുത്തിട്ടുണ്ടെന്നും ഇത് പിന്നീട് തിരിച്ചുതരണമെന്ന് മധ്യവയസ്‌കനോട് ആവശ്യപ്പെടുകയുമായിരുന്നു.
പിന്നീട് പലപ്പോഴായി ഷീബയും ഇവരുടെ ഫോണില്‍ നിന്ന് ധന്‍സും വിളിച്ച് പണം ആവശ്യപ്പെടുകയും പണം തന്നില്ലെങ്കില്‍ ഈ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി. തുടര്‍ന്ന് മധ്യവയസ്‌കന്‍ പൊലീസില്‍ പരാതിപ്പെടുകയായിരുന്നു.
ഈ വാര്‍ത്ത കൂടി വായിക്കൂ 'പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം'; ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ