'പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം'; ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 04th March 2023 08:13 PM  |  

Last Updated: 04th March 2023 08:13 PM  |   A+A-   |  

ep_jayarajan

ഇപി ജയരാജന്‍/ഫയല്‍ ചിത്രം

 


തൃശൂര്‍: സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ നയിക്കുന്ന ജനകീയ പ്രതിരോധ ജാഥയില്‍ പങ്കെടുത്ത് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ജാഥയുടെ തൃശൂരിലെ സ്വീകരണത്തിലാണ് അദ്ദേഹം പങ്കെടുത്തത്. സിപിഎം ജാഥയില്‍ നിന്ന് അദ്ദേഹം മാറിനില്‍ക്കുന്നത് ചര്‍ച്ചയായിരുന്നു. മുഖ്യമന്ത്രിക്ക് എതിരെ പ്രതിപക്ഷം നടത്തുന്ന കരിങ്കൊടി പ്രതിഷേധത്തെ ഇ പി ജയരാജന്‍ വിമര്‍ശിച്ചു. മുടി ബോബ് ചെയ്ത്, കറുത്ത ഷര്‍ട്ടിട്ട്, കറുത്ത തുണിയില്‍ കല്ലും കെട്ടി അക്രമം നടത്തിയാല്‍ ജനങ്ങള്‍ നേരിടും.  കരിങ്കൊടിയുടെ പേരില്‍ മുഖ്യമന്ത്രിയെ ആക്രമിച്ചാല്‍ നോക്കിനില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു. 

മുഖ്യമന്ത്രി പിണറായി വിജയന്റെ കുടുംബത്തെ വേട്ടയാടാനാണ് പ്രതിപക്ഷം ശ്രമിക്കുന്നത്. പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യമാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് നാശത്തിന്റെ കുഴിയാണ് സൃഷ്ടിച്ചത്. നിപയും പ്രളയും കോവിഡും വരട്ടേയെന്ന് ആഗ്രഹിച്ച് നടക്കുന്നവരാണ് യുഡിഎഫുകാരെന്നും അദ്ദേഹം പറഞ്ഞു. 

കാസര്‍കോട് നിന്ന് ആരംഭിച്ച ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍ പങ്കെടുത്തിരുന്നില്ല. താന്‍ ജാഥയില്‍ അംഗമല്ലെന്നും അതുകൊണ്ട് എന്തുകൊണ്ട് പങ്കെടുത്തില്ല എന്ന ചോദ്യം തന്നെ അപ്രസക്തമാണ് എന്നായിരുന്നു ജയരാജന്‍ നേരത്തെ വിഷയത്തോട് പ്രതികരിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരം തീപിടിത്തം; നാളെ വീടുകളില്‍ കഴിയണമെന്ന് കലക്ടര്‍, അത്യാവശ്യമല്ലാത്ത സ്ഥാപനങ്ങള്‍ തുറക്കരുത്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌