കാൻസറാണെന്ന് കള്ളം പറഞ്ഞു, വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെ തട്ടിയെടുത്ത് 25 ലക്ഷം, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 08:25 AM  |  

Last Updated: 04th March 2023 08:34 AM  |   A+A-   |  

rape case arrest

പ്രതീകാത്മക ചിത്രം

തൊടുപുഴ. കാൻസർ രോ​ഗിയെന്ന് തെറ്റുധരിപ്പിച്ച് പഴയ സഹപാഠികളിൽ നിന്നും ലക്ഷങ്ങൾ തട്ടിയ യുവാവ് അറസ്റ്റിൽ. കരിമണ്ണൂർ സ്വദേശി സി ബിജുവാണ് അറസ്റ്റിലായത്. പാലായിൽ പഠിച്ചിരുന്ന കോളജ് സഹപാഠികളുടെ വാട്സ്ആപ്പ് ​ഗ്രൂപ്പിലൂടെയാണ് ഇയാൾ തട്ടിപ്പ് നടത്തിയത്.

തനിക്ക് കാൻസർ ആണെന്നും സഹായിക്കണമെന്നും അഭ്യർഥിച്ച് ഇയാൾ ഗ്രൂപ്പിൽ ആദ്യം സന്ദേശമയച്ചിരുന്നു. തുടർന്ന് അമ്മാവനെന്ന് പറഞ്ഞ് 
മൊബൈലിൽ ശബ്‌ദം മാറ്റുന്ന ആപ്ലിക്കേഷൻ ഉപയോ​ഗിച്ച് പ്രായമായവരുടെ ശബ്ദത്തിൽ ​ഗ്രൂപ്പ് അം​ഗങ്ങളെ നേരിട്ട് വിളിച്ച് സഹായം ചോദിച്ചു.

തുടർന്ന് സഹപാഠികൾ ചേർന്ന് ഇയാൾ പത്ത് ലക്ഷം രൂപയോളം പിരിച്ചു നൽകി. പിന്നീട് സഹോദരിയുടെ പേര് പറഞ്ഞും ഇയാൾ ഇതേരീതിയിൽ തട്ടിപ്പ് നടത്തി. 15 ലക്ഷത്തോളം ഇങ്ങനെ തട്ടിയെടുത്തു.

പിന്നീട് തൊടുപുഴയിൽ ജോലി ചെയ്യുന്ന ഒരു സുഹൃത്ത് ഇയാളെ നേരിട്ട് കണ്ടതോടെയാണ് കള്ളിപൊളിയുന്നത്. ഇയാൾ രോ​ഗി അല്ലെന്നും തട്ടിയെടുത്ത പണവുമായി ആഢംബര ജീവിതം നയിക്കുകയാണെന്നും മനസിലാക്കിയതോടെ തൊടുപുഴ സ്‌റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയിൽ കനത്ത പുക, വൈറ്റിലയിലും കലൂരിലും കാഴ്ച മങ്ങി; ബ്രഹ്മപുരത്ത് തീയണയ്ക്കാൻ ശ്രമം തുരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌