സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന ബസ് ഓടിച്ചുപോയി; യുവാവിനെ സാഹസികമായി കീഴടക്കി യുവാവ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 04th March 2023 06:45 AM  |  

Last Updated: 04th March 2023 06:45 AM  |   A+A-   |  

private bus

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: കോഴിക്കോട് മൊഫ്യൂസിൽ സ്റ്റാൻഡിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസ് ഓടിച്ചു കൊണ്ടുപോയ യുവാവിനെ പൊലീസ് സാഹസികമായി പിടികൂടി. മാഹി സ്വദേശി പ്രവീണിനെ ആണ് പൊലീസ് കീഴ്പ്പെടുത്തി കസ്റ്റഡിയിലെടുത്തത്. മാനസിക അസ്വാസ്ഥ്യം പ്രകടിപ്പിച്ച യുവാവിനെ പിന്നീട് മാനസിക ആരോഗ്യ കേന്ദ്രത്തിലേക്കു മാറ്റി.

ഇന്നലെ വൈകിട്ട് ആറ് മണിക്കാണ് സംഭവം. കോഴിക്കോട് – കണ്ണൂർ റൂട്ടിൽ സർവീസ് നടത്തുന്ന 'ചക്രവർത്തി' ബസാണ് പ്രവീൺ സ്റ്റാൻഡിൽ നിന്ന് ഓടിച്ചു പോയത്. വൈകിട്ട് 6.10ന് കണ്ണൂരിലേക്കു പുറപ്പെടുന്നതിനായി ട്രാക്കിൽ നിർത്തിയിട്ടിരുന്നതാണ് ബസ്. വാതിൽ അടച്ച് ഡ്രൈവറും ജീവനക്കാരും ചായ കുടിക്കാൻ പോയ സമയത്താണ് യുവാവ് ബസ് ഓടിച്ചുപോയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

അട്ടപ്പാടി വനമേഖലയില്‍ കാട്ടുതീ പടരുന്നു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌