വനിതാ ദിനം ഇന്ന്; ഇടുക്കിയില്‍ വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സൗജന്യ പ്രവേശനം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 08:10 AM  |  

Last Updated: 08th March 2023 08:40 AM  |   A+A-   |  

idukki

ഫയല്‍ ചിത്രം

 

കട്ടപ്പന: ഇടുക്കിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഇന്ന് വനിതകള്‍ക്ക് സൗജന്യ പ്രവേശനം. അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലാണ് ഇളവ് പ്രഖ്യാപിച്ചത്.

ഇടുക്കി പാര്‍ക്ക്, ഹില്‍വ്യൂ പാര്‍ക്ക്, വാഗമണ്‍ മൊട്ടക്കുന്ന്, വാഗമണ്‍ അഡ്വജര്‍ പാര്‍ക്ക്, രാമക്കല്‍മേട്, പാഞ്ചാലിമേട് തുടങ്ങി ജില്ലയിലെ എല്ലാ വിനോദ സഞ്ചാരകേന്ദ്രങ്ങളിലും ഇന്ന് വനിതകള്‍ക്ക് സൗജന്യമായി പ്രവേശിക്കാമെന്ന് ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അറിയിച്ചു.

 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ