സംസ്ഥാനത്ത് ചൂടിന് നേരിയ കുറവ്, കണ്ണൂര്‍ വിമാനത്താവള പരിസരത്ത് 40 ഡിഗ്രിയില്‍ താഴെ, വേനല്‍മഴയില്‍ പ്രതീക്ഷ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 08:34 AM |
Last Updated: 08th March 2023 08:34 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ ചൂടിന് നേരിയ കുറവ്. കഴിഞ്ഞ ദിവസങ്ങളില്‍ പകല്‍ താപനില 40 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയ കണ്ണൂര്‍ വിമാനത്താവള പരിസരത്ത് ഇന്നലെ ചൂട് 39 ഡിഗ്രിയായി താഴ്ന്നു.
പാലക്കാട് മലമ്പുഴയില്‍ 38.9 ഡിഗ്രി ചൂടാണ് അനുഭവപ്പെട്ടത്. തിരുവനന്തപുരം നഗരത്തില്‍ തിങ്കളാഴ്ച 35.1 ഡിഗ്രിയായിരുന്നു പകല്‍ ചൂട്. ഇന്നലെ 34.2 ഡിഗ്രിയായി കുറഞ്ഞു. വെള്ളി, ശനി ദിവസങ്ങളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി ജില്ലകളില്‍ വേനല്‍ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ കണക്കുകൂട്ടല്‍. അങ്ങനെയെങ്കില്‍ ചൂട് ഇനിയും കുറയുമെന്ന പ്രതീക്ഷയിലാണ് അധികൃതര്‍.
ഈ വാര്‍ത്ത കൂടി വായിക്കൂ
പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ