കൊച്ചി നഗരത്തിലെ മാലിന്യനീക്കം പുനഃ സ്ഥാപിക്കും; വായുമലിനീകരണം പഠിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് തടസ്സപ്പെട്ട കൊച്ചി നഗരത്തിലെ മാലിന്യനീക്കം പുനഃസ്ഥാപിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍
മേയര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌
മേയര്‍ അനില്‍കുമാര്‍ മാധ്യമങ്ങളോട്, സ്‌ക്രീന്‍ഷോട്ട്‌

കൊച്ചി: ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് തടസ്സപ്പെട്ട കൊച്ചി നഗരത്തിലെ മാലിന്യനീക്കം പുനഃസ്ഥാപിക്കുമെന്ന് കൊച്ചി മേയര്‍ എം അനില്‍ കുമാര്‍. അതിനുള്ള ചര്‍ച്ചകള്‍ നടക്കുന്നതായി അനില്‍ കുമാര്‍ പറഞ്ഞു. അടിയന്തര യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മേയര്‍.

ബ്രഹ്മപുരം തീപിടിത്തത്തെ തുടര്‍ന്ന് മാലിന്യനീക്കം തടസ്സപ്പെട്ടതോടെ, റോഡുകളില്‍ മാലിന്യം കുന്നുകൂടുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിന് പരിഹാരം കാണുമെന്ന് അനില്‍ കുമാര്‍ പറഞ്ഞു. മാലിന്യം അമ്പലമേട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള സാധ്യത പരിശോധിച്ചിരുന്നു. എന്നാല്‍ ഇതില്‍ തീരുമാനം ഉണ്ടാക്കാന്‍ സാധിച്ചില്ല. കൊച്ചിയില്‍ മാലിന്യ നീക്കം സുഗമമാക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കും. നടപടികള്‍ നീട്ടിക്കൊണ്ടുപോകില്ലെന്നും മേയര്‍ പറഞ്ഞു.

 ബ്രഹ്മപുരത്തെ തീ  കെടുത്താന്‍  പകല്‍  നടത്തുന്ന എല്ലാ പ്രവര്‍ത്തനങ്ങളും രാത്രിയും നടത്തുമെന്നും മേയര്‍ അറിയിച്ചു. ആരോഗ്യ വിഭാഗം  കൂടുതല്‍  ശക്തമായി  ഇടപെടും .52 ഹിറ്റാച്ചികള്‍  ഒരേ സമയം  പ്രവര്‍ത്തിക്കുന്നുണ്ട്.എയര്‍ ക്വാളിറ്റി പഠിക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരോട് ആവശ്യപ്പെടുമെന്നും മേയര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com