രേണു രാജിന്റേത് മികച്ച ആക്ഷന്‍ പ്ലാന്‍; ബ്രഹ്മപുരത്ത് പ്രശ്‌ന പരിഹാരമുണ്ടാക്കുമെന്ന് പുതിയ കലക്ടര്‍
By സമകാലികമലയാളം ഡെസ്ക് | Published: 09th March 2023 10:30 AM |
Last Updated: 09th March 2023 10:30 AM | A+A A- |

എന്‍എസ്‌കെ ഉമേഷ് മാധ്യമങ്ങളെ കാണുന്നു/വീഡിയോ സ്‌ക്രീന്‍ഷോട്ട്
കൊച്ചി: എറണാകുളം ജില്ലാ കലക്ടറായി എന്‍എസ്‌കെ ഉമേഷ് ചുമതലയേറ്റു. സ്ഥലം മാറ്റിയ കലക്ടര്‍ രേണു രാജ് ചുമതല ഒഴിഞ്ഞുകൊടുക്കലിന് എത്തിയില്ല. ഇന്നലെത്തന്നെ രേണുരാജ് ചുമതലകളില്‍ നിന്ന് ഒഴിഞ്ഞു പോവുകയായിരുന്നു.
വരുന്ന ദിവസങ്ങളില്‍ തീപിടിത്തതിന് പരിഹാരമുണ്ടാക്കുമെന്ന് എന്‍എസ്‌കെ ഉമേഷ് പറഞ്ഞു. ജില്ലാ ഭരണകൂടവും കോര്‍പ്പറേഷനും ജനങ്ങള്‍ക്ക് വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത്. മുന്‍ കലക്ടര്‍ മികച്ച ആക്ഷന്‍ പ്ലാനാണ് തയ്യാറാക്കിയത്. അതനുസരിച്ചു തന്നെ മുന്നോട്ടുപോകും. മാലിന്യനിര്‍മ്മാര്‍ജനത്തിന് ദീര്‍ഘകാല പദ്ധതി തയ്യാറാക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവര്‍ക്കും ഒരുമിച്ച് ടീം എറണാകുളമായി പ്രവര്‍ത്തിച്ച് പ്രശ്‌നത്തെ തിജീവിക്കാമെന്നും അദ്ദേഹം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ ട്രെയിന്‍ വാടകയ്‌ക്കെടുത്ത് ലീഗ് പ്രവര്‍ത്തകര്‍ ചെന്നൈയിലേക്ക്; ചെലവ് 60 ലക്ഷം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ