ത്രിപുരയില്‍ എളമരം കരീം ഉള്‍പ്പടെയുള്ള എംപിമാരുടെ സംഘത്തിന് നേരെ ബിജെപി ആക്രമണം; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു; വീഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 08:50 PM |
Last Updated: 10th March 2023 08:50 PM | A+A A- |

ത്രിപുരയില്‍ പ്രതിപക്ഷ എംപിമാരുടെ വാഹനം ആക്രമിക്കപ്പെട്ടപ്പോള്‍
അഗര്‍ത്തല: ത്രിപുരയില്‍ സന്ദര്‍ശനം നടത്തിയ പ്രതിപക്ഷ എംപിമാരുടെ വാഹനത്തിന് നേരെ ബിജെപി ആക്രണം. ത്രിപുരയിലെ ബിസാല്‍ഗാര്‍ഹ് നിയമസഭാ മണ്ഡലത്തില്‍ സന്ദര്‍ശനം നടത്തുന്നതിനിടയില്‍ സംഘടിച്ചെത്തിയ ബിജെപി പ്രവര്‍ത്തകര്‍ ജയ് ശ്രീറാം, ഗോ ബാക്ക് മുദ്രാവാക്യങ്ങളുയര്‍ത്തി ആക്രമണം അഴിച്ചുവിടുകയായിരുന്നെന്ന് എംപി എളമരം കരീം പറഞ്ഞു
താനും സിപിഎം ത്രിപുര സംസ്ഥാന സെക്രട്ടറി ജിതെന്ദ്ര ചൗധരി, എഐസിസി ജനറല്‍ സെക്രട്ടറി അജോയ് കുമാര്‍, കോണ്‍ഗ്രസ് എംപി അബ്ദുള്‍ ഖാലിക് എന്നിവരും ജനങ്ങളുമായി സംസാരിക്കുന്നതിനിടയിലാണ് ആക്രമണം ഉണ്ടായത്. അക്രമികള്‍ വാഹനങ്ങള്‍ അടിച്ചു തകര്‍ക്കുകയും സ്ഥലത്ത് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ഞങ്ങളെ മര്‍ദിക്കാനുള്ള ശ്രമവും ഉണ്ടായെന്നും കരീം പറഞ്ഞു.
ക്രമസമാധാനം പാടേ തകര്‍ന്ന അവസ്ഥയാണ് ത്രിപുരയില്‍ നിലനില്‍ക്കുന്നത്. ബിജെപി ഗുണ്ടാ രാജാണ് അവിടെ നടക്കുന്നത്. ഇത്തരം അക്രമം കൊണ്ടൊന്നും പ്രതിപക്ഷ എംപിമാരുടെ സന്ദര്‍ശനം തടയാനാകില്ലെന്ന് എളമരം കരീം പറഞ്ഞു.
ഈ വാര്‍ത്ത കൂടി വായിക്കൂ
കൊടും ചൂട്; കരുതിയിരിക്കണം; കുട്ടികള്‍, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം; വീണാ ജോര്‍ജ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ