ബർത്ത്ഡേ പാർട്ടിക്ക് എത്തി; ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് താഴേക്ക് ചാടി; കോഴിക്കോട് വനിതാ ഡോക്ടർ മരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2023 08:45 AM  |  

Last Updated: 10th March 2023 08:45 AM  |   A+A-   |  

death

പ്രതീകാത്മക ചിത്രം

 

കോഴിക്കോട്: ഫ്ലാറ്റിന്റെ 12ാം നിലയിൽ നിന്ന് വീണ് വനിതാ ഡോക്ടർ മരിച്ചു. കോഴിക്കോടാണ് ദാരുണ സംഭവം. മാഹി സ്വദേശിയായ ഷദ റഹ്മത്ത് (25) ആണ് മരിച്ചത്. 12ാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നുവെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ. 

പുലർച്ചെ നാല് മണിയോടെയാണ് സംഭവം. മരിച്ച ഡോക്ടർ വിഷാദ രോ​ഗത്തിന് ചികിത്സയിലായിരുന്നുവെന്ന് സൂചനകളുണ്ട്.

മേയർ ഭവന് സമീപമുള്ള ലിയോ പാരഡൈസ് എന്ന അപ്പാർട്ട്മെന്റിൽ ഒരു പിറന്നാൾ ആഘോഷം നടന്നിരുന്നു. ഇവർ ഇതിന്റെ പാർട്ടിക്കെത്തിയതായിരുന്നു. വീണ ഉടനെ തന്നെ കൂടെയുണ്ടായിരുന്നുവർ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.

മരണത്തിൽ എന്തെങ്കിലും ദുരൂഹതയുണ്ടോ എന്നതടക്കമുള്ള കാര്യങ്ങൾ അന്വേഷണത്തിൽ തെളിയേണ്ടതുണ്ട്. വെള്ളയിൽ പൊലീസ് സ്ഥലത്തെത്തി നടപടികൾ തുടങ്ങി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പരിശോധന; ചമ്പക്കര മാർക്കറ്റിൽ നിന്ന് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ