പരിശോധന; ചമ്പക്കര മാർക്കറ്റിൽ നിന്ന് 150 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2023 08:09 AM  |  

Last Updated: 10th March 2023 08:09 AM  |   A+A-   |  

fish

ടെലിവിഷൻ ദൃശ്യം

 

കൊച്ചി: ചമ്പക്കര മാർക്കറ്റിൽ ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ പരിശോധന. 150 കിലോ പഴകിയ മത്സ്യം പരിശോധനയിൽ പിടിച്ചെടുത്തു. പുലർച്ചെ മൂന്ന് മണിയോടെയാണ് ഭക്ഷ്യ സുരക്ഷാ വകുപ്പ് അധികൃതർ പരിശോധനയ്ക്കെത്തിയത്. 

വിൽപ്പനയ്ക്കായി എത്തിച്ച അയല, ചൂര അടക്കമുള്ള മത്സ്യങ്ങളാണ് പിടിച്ചെടുത്തത്. പഴകിയ നിലയിലാണ് ഇവ കണ്ടെത്തിയത്. 150 കിലോ മത്സ്യം പിടികൂടി നശിപ്പിച്ചു. ഐസ് ഇടാതെയാണ് ഇവ സൂക്ഷിച്ചിരുന്നത്. അതിനാലാണ് ഇവ ഇത്രപെട്ടെന്ന് പഴകിയതെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പ് അധികൃതർ വ്യക്തമാക്കി. 

തമിഴ്നാട്ടിൽ നിന്ന് എത്തിച്ച മത്സ്യത്തിന്റെ സാംപിളുകളും അധികൃതർ ശേഖരിച്ചു. ഒൻപത് സാംപിളുകളിലും ഭക്ഷ്യ യോ​ഗ്യമല്ലാത്തവ കണ്ടെത്തിയിട്ടില്ല. ഇവയിൽ ഫോമാർമാലിൻ, അമോണിയ രാസ പദാർത്ഥങ്ങളുടെ അംശങ്ങളും കണ്ടെത്തിയിട്ടില്ല. 

കൊച്ചിയിൽ നിന്നു തന്നെ എത്തിച്ച ഐസ് ഇടാത്ത മത്സ്യങ്ങളാണ് അഴുകിയ നിലയിൽ കണ്ടെത്തിയത്. കടയുടമയിൽ നിന്ന് വലിയ തുക പിഴയായി ഈടാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

നീറിപ്പുകഞ്ഞ് ഒമ്പതാം ദിനം; ബ്രഹ്മപുരത്ത് പുക നിയന്ത്രിക്കാനുള്ള ശ്രമം ഇന്നും തുടരും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ