ആറടി താഴ്ചയില്‍ തീ; എപ്പോള്‍ അണയ്ക്കാനാകുമെന്ന് പറയാനാവില്ല; നഗരത്തിലെ മാലിന്യം നീക്കിത്തുടങ്ങിയെന്ന് പി രാജീവ്

തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്.
ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിമാരായ പി രാജീവും എംബി രാജേഷും മാധ്യമങ്ങളെ കാണുന്നു
ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിച്ച ശേഷം മന്ത്രിമാരായ പി രാജീവും എംബി രാജേഷും മാധ്യമങ്ങളെ കാണുന്നു

കൊച്ചി: ബ്രഹ്മപുരത്തെ തീ എപ്പോള്‍ അണയ്ക്കാന്‍ കഴിയുമെന്ന് പറയാനാകില്ലെന്ന് മന്ത്രി പി രാജീവ്. തീ അണച്ചാലും വീണ്ടും തീപിടിക്കുന്ന സാഹചര്യമാണ്. ആറടി താഴ്ചയില്‍ തീയുണ്ടായിരുന്നു, കത്തിയ മാലിന്യം പുറത്തെടുത്താണ് തീയണച്ചത്. നഗരത്തിലെ മാലിന്യം നീക്കി തുടങ്ങിയെന്നും മന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.ബ്രഹ്മപുരം മാലിന്യപ്ലാന്റ് സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പി രാജീവും. എംബി രാജേഷും.

സാധ്യമായ പ്രവര്‍ത്തനങ്ങളെല്ലാം സര്‍ക്കാര്‍ ഏകോപിച്ചിട്ടുണ്ട്. മറ്റുകാര്യങ്ങളെല്ലാം സര്‍ക്കാര്‍ പരിശോധിക്കുമെന്നും രാജീവ് പറഞ്ഞു. തീയണയക്കുക, പുക കുറയ്ക്കുക എന്നതിന് മാത്രമാണ് സര്‍ക്കാര്‍ മുന്‍ഗണന നല്‍കുന്നത്. തീയതിയും സമയവും ഇപ്പോള്‍ പറയാന്‍ കഴിയുന്ന സാഹചര്യമല്ല. എണ്‍പത് ശതമാനം തീയണച്ചതായും സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായെന്നും രാജീവ് പറഞ്ഞു.  

ഈ തിപിടിത്തത്തിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യത്തിന് ചില ഘട്ടങ്ങളില്‍ നമുക്ക് ഇത്തരത്തിലുളള അനുഭവങ്ങളുണ്ടാകും. അതിന്റെ ആഘാതം കുറയ്ക്കാന്‍ മനുഷ്യസാധ്യമായതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണെന്നും പി രാജീവ് മാധ്യമങ്ങളോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com