തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ കഠിന ചൂട്; സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുടരും

By സമകാലിക മലയാളം ഡെസ്ക്  |   Published: 10th March 2023 07:22 AM  |  

Last Updated: 10th March 2023 07:22 AM  |   A+A-   |  

Atmospheric temperature rises

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും താപനില ഉയർന്ന നിലയിൽ തുട​രും. തിരുവനന്തപുരം, കോഴിക്കോട് ജില്ലകളിൽ ചൂട് കഠിനമാകും. ജനങ്ങൾ ജാ​ഗ്രത തുടരണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകി. 

തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട് ജില്ലകളിൽ സൂര്യാതപ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ പറയുന്നു. സംസ്ഥാനത്തെ ഭൂരിഭാഗം പ്രദേശത്തും ചൂട് 40 നും 45 നും ഇടയിൽ എത്തുമെന്നും അതോറിറ്റി നൽകുന്ന മുന്നറിയിപ്പിലുണ്ട്. 

ഇടുക്കി, വയനാട് ജില്ലകളിലെ തമിഴ്നാടിനോട് ചേർന്നുള്ള പ്രദേശങ്ങളിൽ മാത്രമാണ് നേരിയ ആശ്വാസമുള്ളത്. ഈ ജില്ലകളിൽ ചൂട് 30 ഡിഗ്രിക്കും 40 ഡിഗ്രിക്കും ഇടയിലായിരിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വപ്നയെ കണ്ടു, ആരോപണങ്ങൾ പച്ചക്കള്ളം; എംവി ​ഗോവിന്ദനെ മാധ്യമങ്ങളിൽ കണ്ട പരിചയം മാത്രം'- വിജേഷ് പിള്ള

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ