'കൊടയല്ല വടി', വൈറൽ വിഡിയോ താരം അന്നമ്മച്ചി വിടവാങ്ങി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 07:35 AM  |  

Last Updated: 11th March 2023 07:35 AM  |   A+A-   |  

anna

അന്ന തോമസ്/ ചിത്രം ഫെയ്‌സ്‌ബുക്ക്

കോട്ടയം: കേൾവിക്കുറവുള്ള ഭർത്താവിനോട് വീട്ടിലെ തെങ്ങിന് വളമിടുന്ന കാര്യം പലയാവർത്തി പറഞ്ഞിട്ടും കേൾക്കാതെയായപ്പോൾ 'കൊടയല്ല വടി' എന്ന് തമാശരൂപേണ കിടിലൻ ഡയലോ​ഗ് പറഞ്ഞ് സമൂ​ഹമാധ്യമങ്ങളിൽ താരമായിരുന്ന ഉഴവൂർ ചക്കാലപ്പടവിൽ അന്ന തോമസ് (92) വിടവാങ്ങി. ഇന്നലെ പുലർച്ചെ 4.30 നായിരുന്നു അന്ത്യം. 

രണ്ട് കൊല്ലം മുമ്പാണ് ഉഴവൂർ ചക്കാലപടവിൽ അന്ന ചക്കാലപടവും ഭർത്താവ് തോമസുമായുള്ള സംഭാഷണം യൂട്യുബിൽ എത്തിയത്. 
‘തൈയുടെ ചോട്ടിലേ വളം മേടിച്ചിടണം ...വളം’’ എന്ന് അന്ന. ഭാര്യ എന്തോ പറയുന്നുണ്ടെന്ന് മനസിലാക്കിയ തോമസ് ശ്രദ്ധാപൂർവം ശ്രദ്ധിക്കുന്നുണ്ടെങ്കിലും കേൾക്കാൻ കഴിയുന്നില്ല. അന്ന പലയാവർത്തി പറയുമ്പോൾ തോമസ് വളരെ ശാന്തനായി അവസാനം ചോദിക്കുന്നു ‘‘കൊടയോ’’. അത് കേട്ടതും സ്വാഭാവികമായുണ്ടായ ദേഷ്യത്തിന് പുറത്ത് അന്ന പ്രതികരിച്ചതാണ് ‘‘കൊടയല്ല വടി'.

ആ മാസ് ഡയലോ​ഗ് കേട്ട് ചിരിക്കാത്ത മലയാളികൾ ചുരുക്കമായിരിക്കും. ഈ രം​ഗം കണ്ട് അന്നാമ്മച്ചി തന്നെ പറയും മകളുടെ മകൾ പറ്റിച്ച പണിയായിരുന്നെന്ന്. ഈ രംഗം പിന്നീട് കണ്ട് സാക്ഷാൽ ജഗതി ശ്രീകുമാർ പോലും ചിരിച്ചു. ജഗതി ചിരിക്കുന്ന വീഡിയോ കണ്ട് അന്നച്ചേട്ടത്തിയും ചിരിച്ചുപോയി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൂട്ടുകാർക്കൊപ്പം പന്തയം; മത്സരിച്ച് അയേൺ ​ഗുളിക കഴിച്ച എട്ടാം ക്ലാസ് വിദ്യാർത്ഥിനി മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ