14 വര്‍ഷം മുന്‍പ് 14കാരന്റെ മുങ്ങി മരണം: കൊലപാതകമെന്ന് ക്രൈംബ്രാഞ്ച്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 07:31 AM  |  

Last Updated: 12th March 2023 07:31 AM  |   A+A-   |  

adarsh

ആദര്‍ശ് വിജയ്

 

തിരുവനന്തപുരം: 14 വര്‍ഷം മുന്‍പ് 14കാരനെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.  പാങ്ങോട് ഭരതന്നൂര്‍ രാമരശ്ശേരി വിജയ വിലാസത്തില്‍ വിജയകുമാറിന്റെയും ഷീജയുടെയും മകന്‍ ആദര്‍ശ് വിജയ്(14) ആണ് മരിച്ചത്. തലയ്‌ക്കേറ്റ ക്ഷതം മരണകാരണമായിരിക്കാമെന്നാണ് റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.  

2019ല്‍ നടത്തിയ റീ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് മാതാപിതാക്കള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം കുടുംബത്തിനു കൈമാറി. 2009 ഏപ്രില്‍ അഞ്ചിനു വൈകിട്ട് 3നാണ് സംഭവം. 

വീട്ടില്‍ നിന്നു പാല്‍ വാങ്ങാന്‍ പോയ കുട്ടിയെ 800 മീറ്റര്‍ അകലെ രാമരശ്ശേരി ഏലായിലെ കൃഷിയിടത്തിലെ കുളത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയില്‍ മാസ്‌ക് നിര്‍ബന്ധം, പ്രായമായവരും കുട്ടികളും ഗര്‍ഭിണികളും പ്രത്യേകം ശ്രദ്ധിക്കണം: ആരോഗ്യമന്ത്രി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ