മുൻകരുതൽ പാലിച്ചില്ല, ബ്രഹ്മപുരത്തെ മാലിന്യനിർമാർജന പ്രവർത്തനം അശാസ്ത്രീയം; മലിനീകരണ നിയന്ത്രണ ബോര്‍ഡ് 

ബ്രഹ്മപുരത്ത് മാലിന്യ പ്ലാന്റിന്റെ പ്രവർത്തനം അശാസ്‌ത്രീയമെന്ന് റിപ്പോർട്ട്
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു/ടിപി സൂരജ്‌
ബ്രഹ്മപുരത്ത് തീ അണയ്ക്കാനുള്ള ശ്രമം പുരോഗമിക്കുന്നു/ടിപി സൂരജ്‌

കൊച്ചി: ബ്രഹ്മപുരത്ത് മാലിന്യ നിര്‍മാര്‍ജന സംവിധാനത്തിന്റെ പ്രവർത്തനം അശാസ്‌ത്രീയമെന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ റിപ്പോര്‍ട്ട്. നഗരസഭ വേണ്ടത്ര മുന്‍കരുതലുകള്‍ പാലിക്കാതെയാണ് കൊച്ചിയില്‍ മാലിന്യം നിക്ഷേപിക്കുന്നതിനുള്ള സംവിധാനം ഒരുക്കിയിരിക്കുന്നത്. വേര്‍തിരിക്കാത്ത മാലിന്യങ്ങള്‍ തുറന്ന സ്ഥലങ്ങളിലാണ് നിക്ഷേപിക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു. മാര്‍ച്ച് 10നാണ് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ പ്രത്യേക സംഘം ബ്രഹ്മപുരം സന്ദർശിച്ചത്. 

പ്ലാന്റിന് വേണ്ട മികച്ച രൂപകല്പനയില്ല. ടാറിട്ടതോ കല്ലുകള്‍ പാകിയതോ ആയ റോഡോ ഡ്രെയ്‌നേജോ ഇല്ല. 2016ലെ സോളിഡ് വേസ്റ്റ് മാനേജ്‌മെന്റ് ചട്ടങ്ങള്‍ക്ക് അനുസൃതമായല്ല പ്രവര്‍ത്തനം. പരിശോധന നടക്കുന്നതിനിടയില്‍ പലയിടങ്ങളിലും തീയുണ്ടായിരുന്നുവെന്നും റിപ്പോർട്ടിൽ പറഞ്ഞു. മാലിന്യ നിക്ഷേപിക്കുന്നതിനായുള്ള അനുമതി പല തവണ പാൻ്റിന് നിഷേധിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

എറണാകുളം ജില്ലാ ഓഫീസിലെ ഉദ്യോഗസ്ഥരും പരിശോധനയ്ക്കുണ്ടായിരുന്നു. കരാര്‍ കമ്പനിയായ സോന്‍ടാ ഇന്‍ഫ്രാടെക് പ്രൈവറ്റ് ലിമിറ്റഡ് മാലിന്യം നീക്കാന്‍ നടപടി സ്വീകരിച്ചില്ലെന്നും റിപ്പോർട്ടിൽ വിമർശിച്ചു. 55 കോടി രൂപക്കായിരുന്നു മാലിന്യം കൈകാര്യം ചെയ്യാനുള്ള കരാര്‍ നല്‍കിയിരിക്കുന്നത്. കാലാവധി ഈ വര്‍ഷം ഏപ്രില്‍ വരെയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com