കൊച്ചിയിൽ നാളെ മുതൽ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ; അടിയന്തര വൈദ്യ സഹായം ലഭ്യമാക്കും: വീണാ ജോർജ്ജ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 12th March 2023 07:19 PM  |  

Last Updated: 12th March 2023 07:21 PM  |   A+A-   |  

brahmapuram_protest

എക്സ്പ്രസ് ചിത്രം

 

കൊച്ചി: ബ്രഹ്മപുരം മാലിന്യശേഖരണ പ്ലാന്റിലെ തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സേവനം ഉറപ്പുവരുത്താൻ ആരോഗ്യ വകുപ്പിന്റെ മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ നാളെ മുതൽ കൊച്ചിയിൽ പ്രവർത്തനമാരംഭിക്കും. തിങ്കളാഴ്ച രണ്ട് മൊബൈൽ യൂണിറ്റുകളും ചൊവ്വാഴ്ചയോടെ അഞ്ച് മൊബൈൽ യൂണിറ്റുകളും പ്രവർത്തനം ആരംഭിക്കുമെന്ന് മന്ത്രി വീണാ ജോർജ്ജ് അറിയിച്ചു. 

ശ്വാസകോശ സംബന്ധമായ രോഗലക്ഷണങ്ങളെയും അനുബന്ധ രോഗാവസ്ഥകളെയും നിരീക്ഷിക്കുന്നതിനും അടിയന്തര വൈദ്യ സഹായം ഫീൽഡ് തലത്തിൽ ലഭ്യമാക്കുന്നതിനും വേണ്ടിയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകൾ സജ്ജമാക്കുന്നത്. പ്രദേശത്ത് ശ്വാസകോശ രോഗങ്ങളുടെ നിരീക്ഷണം, ചികിത്സ ഉറപ്പാക്കൽ, വിദഗ്ധ ചികിത്സ ആവശ്യമുള്ളവരെ റഫർ ചെയ്യൽ എന്നിവയാണ് മൊബൈൽ മെഡിക്കൽ യൂണിറ്റുകളുടെ ദൗത്യം. ഡോക്ടർ, നഴ്സ്, അസിസ്റ്റന്റ്, അടിയന്തര ചികിത്സാ സംവിധാനങ്ങൾ എന്നിവ മൊബൈൽ യൂണിറ്റുകളിലുണ്ടാവും. പ്രശ്നങ്ങൾ അറിയിക്കാനുള്ള  മൊബൈൽ റിപ്പോർട്ടിങ് സെന്ററുകളായും ഇവ ഉപയോഗപ്പെടുത്താം. 

നാളെ മൊബൈൽ മെഡിക്കൽ യൂണിറ്റ് എത്തുന്ന സ്ഥലങ്ങളും സമയവും

രാവിലെ 9.30 മുതൽ 11 വരെ - ചമ്പക്കര എസ്.എൻ.ഡി.പി. ഹാൾ, വെണ്ണല അർബൻ പിഎച്ച്സി 

രാവിലെ 11 മുതൽ 12.30 വരെ -  വൈറ്റില കണിയാമ്പുഴ ഭാഗം

ഉച്ചയ്ക്ക് 12.30 മുതൽ 2 വരെ -  തമ്മനം കിസാൻ കോളനി

ഉച്ചയ്ക്ക് 1.30 മുതൽ 2.30 വരെ - എറണാകുളം പി ആന്റ് ടി കോളനി

ഉച്ചയ്ക്ക് 2.30 മുതൽ 4.30 വരെ  - പൊന്നുരുന്നി അർബൻ പിഎച്ച്സിക്ക് സമീപം

വൈകുന്നേരം 3 മുതൽ 4.30 വരെ -  ഉദയ കോളനി

ഈ വാര്‍ത്ത കൂടി വായിക്കൂ

കൊടും ചൂടിന് ആശ്വസം; കേരളത്തിൽ ഇന്ന് മുതൽ വേനൽ മഴ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ