ഏഴ് തവണ ശസ്ത്രക്രിയ നടത്തി ദുരിതത്തിലായ ഷീബയ്ക്ക് ഒടുവിൽ ആശ്വാസം; ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 08:23 AM  |  

Last Updated: 15th March 2023 08:23 AM  |   A+A-   |  

sheeba

ഗണേഷ് കുമാർ, ഷീബ

 

കൊച്ചി: ഗർഭാശയ മുഴ നീക്കം ചെയ്യാൻ നടത്തിയ ശസ്ത്രക്രിയ ദുരിതത്തിലാക്കിയ ഷീബയ്ക്ക് ഒടുവിൽ ആശ്വാസം. ഷീബയെ ഇന്ന് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കും. സ്വകാര്യ ആശുപത്രിയിൽ സൗജന്യ ചികിത്സ ലഭ്യമാക്കും. പത്തനാപുരം എംഎൽഎ ഗണേഷ് കുമാറിന്റെ ഇടപെടലാണ് ഷീബയ്ക്ക് സഹായമായത്. 

കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലുമായി ഒരു വർഷത്തിനുള്ളിൽ ഏഴ് തവണയാണ് ഷീബയ്ക്ക് ശസ്ത്രക്രിയ നടത്തിയത്. ഷീബയുടെ അവസ്ഥ ഗണേഷ് കുമാർ നിയമസഭയിൽ ഉന്നയിച്ചിതിന് പിന്നാലെയാണ് വിഷയം ശ്രദ്ധനേടിയത്.

"എന്റെ മണ്ഡലത്തിലെ വിധവയായ സ്ത്രീയെ ഡിസംബർ 17നു തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കു വിധേയയാക്കി. അവരുടെ വയറ് ഇതുവരെ സ്റ്റിച്ച് ചെയ്തിട്ടില്ല. ഇക്കാര്യം മന്ത്രി വീണാ ജോർജിനെ അറിയിച്ചു. മെഡിക്കൽ കോളജ് ആശുപത്രി സൂപ്രണ്ട് ഉടൻ പുനലൂർ താലൂക്കാശുപത്രിയിൽ വിളിച്ചു രോഗിയെ എത്തിക്കാൻ പറഞ്ഞു. ആ സ്ത്രീയെ അഡ്മിറ്റ് ചെയ്യാൻ സർജറിയുടെ ചുമതലയുള്ള ഡോക്ടർ വിസമ്മതിച്ചു. ഇവരിൽ നിന്ന് ഡോക്ടർ 2000 രൂപ വാങ്ങി. വിജിലൻസ് അന്വേഷണം നടത്തിയാൽ തെളിവുകൾ കൊടുക്കാം", ​ഗണേഷ് പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

‘ജാതിപ്പേരു വിളിച്ച് അസഭ്യം പറഞ്ഞു, ചുരിദാർ വലിച്ചുകീറി‘; വിദ്യാർഥികൾ കണ്ടുനിൽക്കെ സഹപ്രവർത്തകൻ അപമാനിച്ചെന്ന് അധ്യാപിക, പരാതി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ