മരുമകന്റെ കമ്പനിക്ക് കരാര്‍; ടോണി ചമ്മിണിക്ക് വൈക്കം വിശ്വന്റെ വക്കീല്‍ നോട്ടീസ്

വ്യാജ പ്രചരണങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വന്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ബ്രഹ്മപുരം തീപിടിത്തത്തില്‍ കൊച്ചി മുന്‍ മേയര്‍ ടോണി ചമ്മണി ഉന്നയിച്ച ആരോപണത്തില്‍ മാനനഷ്ടക്കേസ് ഫയല്‍ ചെയ്ത് എല്‍ഡിഎഫ് മുന്‍ കണ്‍വീനര്‍ വൈക്കം വിശ്വന്‍. ആരോപണങ്ങള്‍ക്ക് പിന്നില്‍ യാതൊരു അടിസ്ഥാനവുമില്ല. ടോണി ചമ്മണി സത്യവിരുദ്ധമായ സംഗതി മനഃപൂര്‍വം മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചതായും വൈക്കം വിശ്വന്‍ പറഞ്ഞു. വ്യാജ പ്രചരണങ്ങള്‍ തന്റെ രാഷ്ട്രീയ ജീവിതത്തില്‍ കരിനിഴല്‍ വീഴ്ത്തുന്നതും വ്യക്തിഹത്യ ചെയ്യുന്നതുമാണെന്നും വൈക്കം വിശ്വന്‍ പറയുന്നു.

വൈക്കം വിശ്വന്റെ മരുമകന്‍ ബ്രഹ്മപുരത്ത് ബയോമൈനിങ് കരാര്‍ ലഭിക്കാന്‍ ഇടപെട്ടെന്നായിരുന്നു ആരോപണം. അതേസമയം ബ്രഹ്മപുരത്തെ മാലിന്യ സംസ്‌കരണത്തിന് കരാര്‍ ഏറ്റെടുത്തിരുന്ന സോണ്‍ട കമ്പനിയുടെ ഗോഡ്ഫാദറാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന മറ്റൊരു ആരോപണവുമായി ടോണി ചമ്മണി വീണ്ടും രംഗത്തെത്തി.

2019 ല്‍ നെതര്‍ലാന്‍ഡ്‌സ് സന്ദര്‍ശിച്ചപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ സോണ്‍ട കമ്പനിയുമായി കൂടിക്കാഴ്ച നടത്തി. കമ്പനിയുമായി കരാര്‍ ഒപ്പിട്ടത് നിയമവിരുദ്ധമായാണെന്നും ടോണി ചമ്മണി ആരോപിച്ചു. കമ്പനിയുമായി കൂടിക്കാഴ്ച നടത്തിയ ചിത്രവും അദ്ദേഹം പുറത്തുവിട്ടു. മെയ് എട്ട് മുതല്‍ 12 വരെയാണ് ചര്‍ച്ച നടത്തിയത്. തൊട്ടുപിന്നാലെ മെയ് 14 ന് സിംഗിള്‍ ടെന്‍ഡര്‍ വഴി മൂന്ന് കോര്‍പ്പറേഷനുകളുടെ ടെന്‍ഡര്‍ നല്‍കി. ഇത് നിയമാനുസൃതമല്ലെന്നും ടോണി ചമ്മണി ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com