മിനിലോറി പാഞ്ഞടുത്തു, ബ്രേക്ക് പിടിച്ചതോടെ വണ്ടിയിലെ സ്റ്റീൽ പൈപ്പുകൾ യുവാവിന്റെ നേർക്ക്; രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 15th March 2023 06:14 PM  |  

Last Updated: 15th March 2023 06:14 PM  |   A+A-   |  

kannur_accident

അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ

 

കണ്ണൂർ; റോഡ് മുറിച്ചു കടക്കുന്നതിനിടെ അത്ഭുതകരമായി അപകടത്തിൽ നിന്ന് രക്ഷുപ്പെട്ട് യുവാവ്. കണ്ണൂര്‍ പള്ളിച്ചല്‍ ബസ് സ്റ്റോപ്പിന് സമീപം ചൊവ്വാഴ്ചയാണ് സംഭവമുണ്ടായത്. 

സീബ്രാ ലൈനിലൂടെ റോഡ് മുറിച്ചുകടക്കുകയായിരുന്നു യുവാവ്. റോഡിന്റെ പകുതി എത്തിയ യുവാവിന്റെ നേരെ മിനി ലോറി പാഞ്ഞ് അടുക്കുകയായിരുന്നു. അപ്രതീക്ഷിതമായി വാഹനം മുന്നിൽ കണ്ട യുവാവ് ഓടി മാറാൻ ശ്രമിച്ചു. വണ്ടി ബ്രേക്ക് പിടിച്ചതോടെ വാഹനത്തിലുണ്ടായിരുന്ന നീളൻ സ്റ്റാൽ പൈപ്പുകൾ യുവാവിന്റെ മുന്നിലേക്ക് പതിച്ചു. തലനാരിഴയ്ക്കാണ് യുവാവ് രക്ഷപ്പെട്ടത്. 

വാഹനം ശരീരത്തിലിടിച്ച് റോഡ് സൈഡിലേക്ക് വീണു പോയെങ്കിലും കാര്യമായ പരിക്കുകളൊന്നും പറ്റിയില്ല. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.എഴുന്നേറ്റു വന്ന് വണ്ടിയുടെ ഡ്രൈവറോട് യുവാവ് ദേഷ്യപ്പെടുന്നതും വിഡിയോയിൽ കാണാം.   കോഴിക്കോട് സ്വദേശിയാണ് ഈ യുവാവെന്നാണ് പ്രാഥമിക വിവരം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഈ മൊയ്ന്താണ് കേരളത്തിലെ പ്രതിപക്ഷത്തിന്റെ നട്ടെല്ലിന്റെ ബലം പരിശോധിക്കാന്‍ വരുന്നത്' 

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ