'ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു, പിന്നാലെ വന്നയാള്‍ ഭംഗിയായി പൂര്‍ത്തിയാക്കി'

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 11:25 AM  |  

Last Updated: 16th March 2023 11:25 AM  |   A+A-   |  

RENURAJ_COLLECTOR

രേണുരാജ് മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

 

കല്‍പ്പറ്റ: സ്ഥലംമാറ്റം സര്‍ക്കാര്‍ ജീവനക്കാരെ സംബന്ധിച്ച് സ്വാഭാവികമായ കാര്യം മാത്രമാണെന്ന്, വയനാട് കലക്ടറായി സ്ഥാനമേറ്റ രേണുരാജ്. എറണാകുളം കലക്ടറായിരിക്കെ തന്നെക്കൊണ്ടു ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു എന്നു തന്നെയാണ് വിശ്വസിക്കുന്നതെന്ന് രേണുരാജ് പറഞ്ഞു. ബ്രഹ്മപുരം തീപിടിത്തം അണയ്ക്കുന്നതിനു ശ്രമങ്ങള്‍ നടക്കുന്നതിനിടെ കലക്ടറെ സ്ഥലം മാറ്റിയത് വിവാദമായിരുന്നു.

താന്‍ ഇരുന്ന സമയത്ത് തന്നെക്കൊണ്ടു ചെയ്യാവുന്ന കാര്യങ്ങള്‍ ചെയ്‌തെന്നാണ് വിശ്വസിക്കുന്നത്. തനിക്കു പിന്നാലെ വന്ന കലക്ടര്‍ അതു ഭംഗിയായി പൂര്‍ത്തിയാക്കുന്നതില്‍ അദ്ദേഹത്തിന്റേതായ പങ്കു വച്ചതായും രേണു രാജ് പറഞ്ഞു. 

പുതിയ ജില്ലയില്‍ പുതിയ കാര്യങ്ങള്‍ ചെയ്യാനും ഭംഗിയായി പൂര്‍ത്തീകരിക്കാനും കഴിയുമെന്ന ശുഭാപ്തി വിശ്വാസമാണ് ഉള്ളതെന്ന് കലക്ടര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിക്ക് ആശ്വാസം, വേനല്‍മഴ തുണച്ചു; അന്തരീക്ഷ മലിനീകരണം കുറഞ്ഞു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ