പുകവലിക്കുന്നതിനിടെ തീ മുണ്ടിലേയ്ക്ക് വീണ് ആളിപ്പടര്‍ന്നു; തൃശൂരില്‍ 65കാരന്‍ മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 16th March 2023 02:05 PM  |  

Last Updated: 16th March 2023 02:05 PM  |   A+A-   |  

louise

ഐനിക്കല്‍ ലൂയിസ്

 

തൃശ്ശൂര്‍: പുകവലിക്കുന്നതിനിടെ, മുണ്ടിലേയ്ക്ക് വീണ് തീ ആളിപ്പടര്‍ന്ന് ഗൃഹനാഥന്‍ മരിച്ചു. പുത്തൂര്‍ ഐനിക്കല്‍ ലൂയിസ് (65) ആണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ് തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. 

തൃശ്ശൂര്‍ പെരിങ്ങോട്ടുകരയില്‍ ചൊവ്വാഴ്ച ഉച്ചയോടെയാണ് സംഭവം. വീടിന് മുന്‍വശത്ത് വച്ച് പുകവലിക്കുന്നതിനിടെയാണ് ലൂയിസ് അപകടത്തില്‍ പെട്ടത്. ബീഡി വലിക്കുന്നതിനിടെ തീ അബദ്ധത്തില്‍ മുണ്ടില്‍ വീഴുകയായിരുന്നു. തീ ആളിപ്പടര്‍ന്ന് ഗുരുതരമായി പൊള്ളലേറ്റ ഇദ്ദേഹത്തെ ഉടന്‍ തന്നെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലിരിക്കെ ഇന്ന് പുലര്‍ച്ചെയാണ് മരണം സംഭവിച്ചത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'പിണറായി അച്ഛനോ അമ്മാവനോ അല്ല; മാപ്പുപറയണമെങ്കില്‍ ഞാന്‍ ഒരിക്കല്‍ കൂടി ജനിക്കണം മിസ്റ്റര്‍ ഗോവിന്ദന്‍'

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ