വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി വേണമെന്ന് പ്രതിപക്ഷം; സഭ ഇന്നും പ്രക്ഷുബ്ധമായേക്കും
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2023 08:02 AM |
Last Updated: 16th March 2023 08:02 AM | A+A A- |

സ്പീക്കര്‍ ഓഫീസിന് മുന്നില്‍ പ്രതിപക്ഷ എംഎല്‍എമാരുടെ പ്രതിഷേധം, ഫോട്ടോ: എക്‌സ്പ്രസ്
തിരുവനന്തപുരം: ഇന്നലെയുണ്ടായ അസാധാരണ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ മര്‍ദ്ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ ഇന്നും സഭ പ്രക്ഷുബ്ധമായേക്കും. മര്‍ദിച്ച വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് 6 പ്രതിപക്ഷ എംഎല്‍എമാര്‍ സ്പീക്കര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. അതിനിടെ പ്രതിപക്ഷ എംഎല്‍എമാര്‍ മര്‍ദിച്ചെന്നാണ് വനിതാ വാച്ച് ആന്റ് വാര്‍ഡുകളുടെ പരാതി. പരാതികളില്‍ സ്പീക്കര്‍ എടുക്കുന്ന നടപടി ഇന്ന് പ്രധാനമാണ്.
വാച്ച് ആന്റ് വാര്‍ഡുകള്‍ക്കെതിരെ നടപടി ഉണ്ടായില്ലെങ്കില്‍ ഇന്നത്തെ സഭാ നടപടികളുമായി പ്രതിപക്ഷം സഹകരിക്കാനിടയില്ല. അതിനിടെ വാച്ച് ആന്റ് വാര്‍ഡുകള്‍ മര്‍ദ്ദിച്ചത് പ്രതിപക്ഷം സഭയില്‍ ഉന്നയിക്കും. സഭ നിര്‍ത്തിവെച്ച് വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് കെ കെ രമ അടിയന്തര പ്രമേയ നോട്ടീസ് നല്‍കും. പ്രതിപക്ഷ നേതാവ് മന്ത്രി റിയാസിനെതിരെ നടത്തിയ മരുമകന്‍ -മാനേജ്‌മെന്റ് ക്വാട്ട പരാമര്‍ശത്തിലും റിയാസിന്റെ വാഴപ്പിണ്ടി പ്രയോഗത്തിലും ഭരണപക്ഷവും പ്രതിപക്ഷവും പരസ്പരം ഇന്ന് ഏറ്റുമുട്ടാന്‍ സാധ്യതയുണ്ട്.
അടിയന്തിരപ്രമേയ നോട്ടീസ് തുടര്‍ച്ചയായി നിരാകരിച്ചതിനെതിരെ സ്പീക്കറുടെ ഓഫീസ് പ്രതിപക്ഷം ഉപരോധിക്കുന്നതിനിടെയാണ് ഇന്നലെ പ്രതിഷേധം സംഘര്‍ഷത്തിലേക്ക് മാറിയത്. പ്രതിപക്ഷവും വാച്ച് ആന്റ് വാര്‍ഡും തമ്മില്‍ സംഘര്‍ഷമുണ്ടായി. ഭരണപക്ഷ എംഎല്‍എമാരും ആക്രമിച്ചെന്ന് പ്രതിപക്ഷം പരാതിപ്പെട്ടു. സംഘര്‍ഷത്തില്‍ കെ കെ.രമ, സനീഷ് കുമാര്‍ ജോസഫ് എന്നി എംഎല്‍എമാര്‍ക്കും വനിതകളടക്കം 8 വാച്ച് ആന്റ് വാര്‍ഡിനും പരിക്കേറ്റു.
ഈ വാര്‍ത്ത കൂടി വായിക്കൂ
രാഷ്ട്രപതി ദ്രൗപതി മുർമു ഇന്ന് കൊച്ചിയിൽ, ഉച്ചയ്ക്ക് ഒന്ന് മുതൽ വൈകിട്ട് 6 വരെ ഗതാഗതനിയന്ത്രണം
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ