'അടിച്ചു സാറേ...'- 75 ലക്ഷം ലോട്ടറിയടിച്ചപ്പോൾ ഞെട്ടി; ഇതര സംസ്ഥാന തൊഴിലാളി ഓടി പൊലീസ് സ്റ്റേഷനിലേക്ക്...!
By സമകാലിക മലയാളം ഡെസ്‌ക് | Published: 16th March 2023 09:40 PM |
Last Updated: 16th March 2023 09:40 PM | A+A A- |

ഫോട്ടോ: ഫെയ്സ്ബുക്ക്
കൊച്ചി: സ്ത്രീ ശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപയുടെ ഒന്നാം സമ്മാനം അടിച്ചത് ഇതര സംസ്ഥാന തൊഴിലാളിക്ക്. വിവരം അറിഞ്ഞതിന് പിന്നാലെ ലോട്ടറി ടിക്കറ്റുമായി തൊഴിലാളി ഓടിക്കയറിയത് പൊലീസ് സ്റ്റേഷനിൽ. റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിൽ എത്തിയ കൊൽക്കത്ത സ്വദേശി എസ് ബദേസിനാണ് ഭാഗ്യം തുണച്ചത്.
ആരെങ്കിലും തന്റെ കൈയിൽ നിന്നു ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലാണ് ബദേസ് പൊലീസ് സ്റ്റേഷനിൽ അഭയം തേടിയത്. ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്ത് മടക്കി അയച്ചു. സംഭവത്തെക്കുറിച്ച് കേരള പൊലീസ് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കിട്ടു.
കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ലോട്ടറി അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് പോലീസ് സ്റ്റേഷനിലേക്ക്..!
സ്ത്രീശക്തി ലോട്ടറിയുടെ 75 ലക്ഷം രൂപ ഒന്നാം സമ്മാനം അടിച്ച ഞെട്ടലിൽ അന്യസംസ്ഥാന തൊഴിലാളി ഓടിയെത്തിയത് മൂവാറ്റുപുഴ പോലീസ് സ്റ്റേഷനിലേക്ക്. കൊൽക്കത്ത സ്വദേശിയായ എസ്.കെ.ബദേസ് ആണ് ലോട്ടറി അടിച്ച പരിഭ്രാന്തിയിൽ പോലീസിന്റെ സഹായം തേടിയെത്തിയത്.
ഒന്നാം സമ്മാനം അടിച്ച കാര്യം അറിഞ്ഞപ്പോൾ എന്തുചെയ്യണമെന്നറിയാതെ പകച്ചുപോയ ബദേസ് നേരെ പോലീസ് സ്റ്റേഷനിലെത്തി പോലീസുദ്യോഗസ്ഥരോട് കാര്യം പറഞ്ഞു. ആരെങ്കിലും തന്റെ കയ്യിൽ നിന്നും ലോട്ടറി തട്ടിയെടുക്കുമോ എന്ന ആശങ്കയിലായിരുന്ന ബദേസിനെ പോലീസ് ഉദ്യോഗസ്ഥർ ആശ്വസിപ്പിക്കുകയും കൃത്യമായ മാർഗ്ഗ നിർദ്ദേശങ്ങളും ഉപദേശങ്ങളും നൽകുകയും ചെയ്തു.
റോഡ് ടാറിങ് ജോലിക്കായി ചോറ്റാനിക്കരയിലെത്തിയപ്പോഴാണ് ഇയാൾ ലോട്ടറി എടുത്തത്. ഭാഗ്യമായി ലഭിച്ച പണവുമായി കൊൽക്കത്തയിലേക്ക് മടങ്ങാനായി കാത്തിരിക്കുകയാണ് ബദേസ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പെന്‍ഷന്‍ വിതരണത്തിന് എത്തുന്ന ഏജന്റിന് പണം നല്‍കരുത്; സര്‍ക്കാരിന്റെ മുന്നറിയിപ്പ്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ