സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 10:08 PM  |  

Last Updated: 17th March 2023 10:08 PM  |   A+A-   |  

jail_clerk

ഗീതാഞ്ജലി

 

തൃശൂർ: വിയ്യൂർ സെൻട്രൽ ജയിൽ ക്ലാർക്ക് ഓട്ടോയിടിച്ച് മരിച്ചു. അകത്തേത്തറ ധോണി സ്വദേശി പുഷ്പരാജന്റെ മകൾ ഗീതാഞ്ജലി (43)യാണ് മരിച്ചത്. ഇന്ന് രാവിലെ തൃശൂർ റെയിൽവെ സ്റ്റേഷനിൽ ട്രെയിനിറങ്ങി ജോലി സ്ഥലത്തേക്ക് പോകാൻ ബസ് സ്റ്റോപിലേക്ക് പോകവേയാണ് അപകടം.

മൃതദേഹം തൃശൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തി. സംസ്കാരം നാളെ ഉച്ചയ്ക്ക് 12മണിക്ക് ചന്ദ്രനഗർ വൈദ്യുതി ശ്മശാനത്തിൽ. ഭർത്താവ്: പരേതനായ ചന്ദ്രശേഖരൻ. മക്കൾ: ആദിത്യ, അക്ഷയ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാസർക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് വെട്ടേറ്റു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ