കാസർക്കോട് സ്കൂട്ടറിൽ സഞ്ചരിച്ച ദമ്പതികൾക്ക് വെട്ടേറ്റു
By സമകാലിക മലയാളം ഡെസ്‌ക് | Published: 17th March 2023 08:11 PM |
Last Updated: 17th March 2023 08:13 PM | A+A A- |

പ്രതീകാത്മക ചിത്രം
കാസർക്കോട്: സ്കൂട്ടറിൽ സഞ്ചരിക്കുകയായിരുന്ന ദമ്പതികളെ ഒരു സംഘം വെട്ടിപ്പരിക്കേൽപ്പിച്ചു. കാസർക്കോട് കാഞ്ഞങ്ങാടിന് സമീപം മാവുങ്കലിലാണ് സംഭവം.
കോടവലം സ്വദേശി ചന്ദ്രനും ഭാര്യയ്ക്കുമാണ് വെട്ടേറ്റത്. പരിക്കേറ്റ ഇരുവരേയും മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിന് പിന്നിലെന്ന് സൂചനകളുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ
എംഡിഎംഎയുമായി തൃശൂരിൽ 20 കാരൻ പിടിയിൽ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ