ഇന്ന് സംസ്ഥാന വ്യാപകമായി ഡോക്ടര്‍മാര്‍ പണിമുടക്കും; ഒപി പ്രവർത്തിക്കില്ല, അടിയന്തര ശസ്ത്രക്രിയകൾ മാത്രം  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 17th March 2023 06:47 AM  |  

Last Updated: 17th March 2023 07:11 AM  |   A+A-   |  

doctor

പ്രതീകാത്മക ചിത്രം

കൊച്ചി: കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ചതിൽ പ്രതിഷേധിച്ച് ഇന്ന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ (ഐഎംഎ) സംസ്ഥാനവ്യാപകമായി പണിമുടക്കും. രാവിലെ 6 മുതൽ വൈകിട്ട് 6 വരെയാണ് പണിമുടക്ക്.

കേരള ഗവ. പോസ്റ്റ് ഗ്രാജ്വേറ്റ് മെഡിക്കൽ ടീച്ചേഴ്‌സ് അസോസിയേഷൻ (കെജിപിഎംടിഎ), കേരള ഗവ. സ്‌പെഷലിസ്റ്റ് ഡോക്ടേഴ്‌സ് അസോസിയേഷൻ, ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ എന്നീ സംഘടനകൾ പണിമുടക്കിൽ പങ്കെടുക്കും. 

നാളെ സ്വകാര്യ, സർക്കാർ ആശുപത്രികളിൽ ഒപി വിഭാഗം പ്രവർത്തിക്കില്ല. എന്നാൽ അത്യാഹിതവിഭാഗം പ്രവർത്തിക്കും. മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളുണ്ടാകില്ല. അടിയന്തര ശസ്ത്രക്രിയകൾ നടത്തും. ഡെന്റൽ ക്ലിനിക്കുകൾ അടഞ്ഞുകിടക്കും. സ്വകാര്യ മെഡിക്കൽ കോളജുകളിൽ അത്യാഹിത വിഭാഗവും അടിയന്തര ശസ്ത്രക്രിയാവിഭാഗവും മാത്രമേ പ്രവർത്തിക്കൂ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പെന്‍ഷന്‍ വിതരണത്തിന് എത്തുന്ന ഏജന്റിന് പണം നല്‍കരുത്; സര്‍ക്കാരിന്റെ മുന്നറിയിപ്പ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ