'ഇസ്ലാമിക ഭരണം സ്ഥാപിക്കൽ ലക്ഷ്യം, ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന'- പിഎഫ്ഐ കേസിൽ കുറ്റപത്രം

ദാറുല്‍ ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത്
പോപ്പുലര്‍ ഫ്രണ്ട് പതാക/ഫയല്‍
പോപ്പുലര്‍ ഫ്രണ്ട് പതാക/ഫയല്‍

കൊച്ചി: പോപ്പുലർ ഫ്രണ്ട് കേസിൽ കുറ്റപത്രം സമർപ്പിച്ച് എൻഐഎ. കൊച്ചി എൻഐഎ കോടതിയിലാണ് കുറ്റപത്രം സമർപ്പിച്ചത്. കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിലാണ് എൻഐഎയുടെ അന്തിമ റിപ്പോർട്ട്. 59 പേരാണ് പ്രതിപ്പട്ടികയിലുള്ളത്. പ്രതികളില്‍ 12 പേര്‍ ഒളിവിലാണെന്ന് കുറ്റപത്രത്തിൽ പറയുന്നു.  

പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതാവായിരുന്ന കരമന അഷ്റഫ് മൗലവിയാണ് കേസിൽ ഒന്നാം പ്രതി. നിരോധിത സംഘടനയായ പോപ്പുലർ ഫ്രണ്ടിന്റെ രണ്ടാം നിര, മൂന്നാം നിര നേതാക്കളെ ഉൾപ്പെടുത്തിയാണ് കുറ്റപത്രം. 

ജനങ്ങൾക്കിടയിൽ മത സ്പർധയുണ്ടാക്കി സമാധാന അന്തരീക്ഷം തകർക്കാൻ പ്രതികൾ നീക്കം നടത്തിയതായി കുറ്റപത്രത്തിൽ പറയുന്നു. ജനാധിപത്യത്തെ ഇല്ലാതാക്കി ഇസ്ലാമിക ഭരണം സ്ഥാപിക്കാൻ പ്രതികൾ ശ്രമം നടത്തി. ഇതര മതസ്ഥർക്കെതിരെ ​ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിൽ പറയുന്നു. ‌

മുസ്ലീം യുവാക്കൾക്കിടയിൽ ആയുധ പരിശീലനം നടത്താനും പോപ്പുല‍ർ ഫ്രണ്ട് ശ്രമിച്ചു. 2047ൽ ഇന്ത്യയിൽ ഇസ്ലാമിക ഭരണം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെയാണ് പ്രതികൾ പ്രവർത്തിച്ചത്. ഇതിനായി പണ സമാഹരണം നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. 

പാലക്കാട് ശ്രീനിവാസന്‍ കൊലപാതകം തീവ്രവാദ പ്രവര്‍ത്തനമാണ്. പിഎഫ്‌ഐ തീരുമാനപ്രകാരമാണ് ശ്രീനിവാസനെ കൊല ചെയ്തതെന്നും കുറ്റപത്രത്തില്‍ പറയുന്നു. 

ദാറുല്‍ ഖദ എന്ന പേരില്‍ പിഎഫ്‌ഐക്ക് അകത്ത് കോടതി പ്രവര്‍ത്തിച്ചു. ഈ കോടതിയുടെ തീരുമാനങ്ങളാണ് പിഎഫ്‌ഐ പ്രവര്‍ത്തകര്‍ നടപ്പാക്കിയത്. 

ഭീകര സംഘടനയായ ഐഎസിന്റെ പിന്തുണയോടെ രാജ്യത്ത് അരക്ഷിതാവസ്ഥ ഉണ്ടാക്കാനായിരുന്നു ശ്രമം. തങ്ങളുടെ നീക്കങ്ങൾക്ക് തടസം നിൽക്കുന്നവരെ ഉൻമൂലനം ചെയ്യാനും പിഎഫ്ഐ പദ്ധതിയിട്ടു. ഇതേ ലക്ഷ്യത്തോടെയാണ് നിരോധിത സംഘടനയായ ഐഎസിനെ പോപ്പുലർ ഫ്രണ്ട് നേതാക്കൾ പിന്തുണച്ചതെന്നും റിപ്പോർട്ടിൽ പറയുന്നു. വര്‍ഷങ്ങളോളം കേരളത്തിനകത്തും പുറത്തും ഗൂഢാലോചന നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com