പരാതിയിൽ നടപടിയില്ലെന്ന് കെകെ രമ; കേസെടുക്കേണ്ടത് പൊലീസാണ്: എംവി ​ഗോവിന്ദൻ

പരാതിയിൽ അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് കെകെ രമ
കെകെ രമ, എംവി ​ഗോവിന്ദൻ
കെകെ രമ, എംവി ​ഗോവിന്ദൻ

തിരുവനന്തപുരം. സൈബർ ആക്രമണത്തിൽ സച്ചിൻ ദേവ് എംഎൽഎയ്‌ക്കെതിരെ നൽകിയ പരാതിയിൽ തുടർ നടപടി ഉണ്ടായില്ലെന്ന ആരോപണവുമായി കെകെ രമ. നിയമസഭ സംഘർഷത്തിൽ നേരത്തെ രമ പൊലീസിന് നൽകിയ പരാതിയിലും ഇത് വരെ നടപടി ഉണ്ടായിട്ടില്ല. വിഷയത്തിൽ കേസെടുക്കുന്ന കാര്യം പൊലീസാണ് തീരുമാനിക്കേണ്ടതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ പറഞ്ഞു.

പരിക്കുണ്ടോ ഇല്ലയോ എന്ന് അറിയില്ല. ഇതിൽ പാർട്ടി ഇടപെടേണ്ട കാര്യമില്ലെന്നും ​ഗോവിന്ദൻ പറഞ്ഞു. കയ്യിൽ പരിക്കില്ലാതെ ഒരു എംഎൽഎ പ്ലാസ്റ്റർ ഇട്ടു നടക്കുന്നുയെന്നായിരുന്നു കഴിഞ്ഞ ദിവസം എംവി ​ഗോവിന്ദൻ പറഞ്ഞത്. പരാതി വിശദമായി പരിശോധിക്കണമെന്നാണ് സൈബർ പൊലീസിന്റെ വിശദീകരണം.

അതിനിടെ നിയമസഭാസ്തംഭനം ഒഴിവാക്കുന്നതിന്റ ഭാഗമായി നാളെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും തമ്മിൽ ചർച്ച നടത്തുമെന്നാണ് സൂചന. 
എന്നാൽ അടിയന്തര പ്രമേയം തുടർച്ചയായി തള്ളുന്നതിനെതിരെ ഒരു വിട്ടുവീഴ്ചക്കും ഇല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് പ്രതിപക്ഷം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com