കേരളത്തിന് അത്താണി മോദി സര്‍ക്കാര്‍ മാത്രം; ബിഷപ്പ് പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരം; ഇത് മാറ്റത്തിന്റെ സൂചന; കെ സുരേന്ദ്രന്‍

മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം.
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു
കെ സുരേന്ദ്രന്‍ മാധ്യമങ്ങളെ കാണുന്നു

കൊച്ചി: റബ്ബര്‍ കര്‍ഷകരെ ഉപയോഗിച്ച് അധികാര സ്ഥാനത്തെത്തിയ രണ്ട് മുന്നണികളും അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഒരു നടപടിയും സ്വീകരിക്കാത്ത സാഹചര്യത്തിലാണ് തലശേരി അതിരൂപത ആര്‍ച്ച്‌ ബിഷപ്പ് ജോസഫ് പാംപ്ലാനിയുടെ പ്രസ്താവനയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. ജനങ്ങളുടെ വികാരമാണ് ബിഷപ്പ് പ്രകടിപ്പിച്ചത്. ഇത് മാറ്റത്തിന്റെ സൂചനയാണ്. നരേന്ദ്രമോദി സര്‍ക്കാരിലുള്ള വിശ്വാസമാണ് ബിഷപ്പ് പ്രകടിപ്പിച്ചതെന്നും സുരേന്ദ്രന്‍ കൊച്ചിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഘട്ടംഘട്ടമായി മോദി സര്‍ക്കാര്‍ റബര്‍ വില കൂട്ടുകയാണ്. യുപിഎ സര്‍ക്കാരിന്റെ കാലത്ത് റബര്‍ കര്‍ഷകര്‍ക്കായി ഒന്നും ചെയ്തില്ല. കര്‍ഷകര്‍ക്ക് ഗുണമുണ്ടാകുന്ന നിലപാട് ശക്തിപ്പെടുത്തുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അത്താണി മോദി സര്‍ക്കാര്‍ മാത്രമാണ്. മോദിയെ പിന്തുണയ്ക്കുന്ന സര്‍ക്കാര്‍ കേരളത്തിലും വരണം. എന്നാല്‍ മാത്രമേ കേരളത്തിലുള്ളവര്‍ക്ക് കേന്ദ്ര സര്‍ക്കാരിന്റെ വികസനം പൂര്‍ണമായും ലഭ്യമാവുകയുള്ളൂവെന്നും സുരേന്ദ്രന്‍ പറഞ്ഞു.

ബിഷപ്പിന്റെ പ്രസ്താവനയോടുള്ള ഗോവിന്ദന്റെ മറുപടി രാഷ്ട്രീയ വിദ്വേഷം മാത്രമാണ്. കര്‍ഷകര്‍ക്കൊപ്പം നില്‍ക്കുന്നതിനു പകരം അസഹിഷ്ണുത കാണിക്കുകയാണ് ഗോവിന്ദനെന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.കേരളത്തിലും എന്‍ഡിഎ സഖ്യം അധികാരത്തില്‍ വരുമെന്ന നരേന്ദ്ര മോദിയുടെ വാക്കുകള്‍ എല്ലാ വിഭാഗങ്ങളും ഏറ്റെടുക്കുകയാണ്. ഇതു മനസിലാക്കി തെറ്റായ പ്രചരണം നടത്തുകയാണ് ഇടതുപക്ഷവും കോണ്‍ഗ്രസും ചെയ്യുന്നതെന്ന് കെ സുരേന്ദ്രന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com