ജാമ്യവ്യവസ്ഥയില്‍ ഇളവു തേടി അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയില്‍; ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കും

By സമകാലിക മലയാളം ഡെസ്ക്  |   Published: 21st March 2023 11:56 AM  |  

Last Updated: 21st March 2023 11:56 AM  |   A+A-   |  

pdp chairman abdul nasar madani

അബ്ദുള്‍ നാസര്‍ മദനി / ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: ജാമ്യവ്യവസ്ഥയില്‍ ഇളവ് തേടി പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മദനി സുപ്രീംകോടതിയെ സമീപിച്ചു. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുന്നില്‍ ഹര്‍ജി പരാമര്‍ശിച്ചു. മദനിയുടെ അപേക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച പരിഗണിക്കും. 

ബംഗലൂരുവിലുള്ള മദനി ആയുര്‍വേദ ചികിത്സ അടക്കം നടത്തുന്നതിനായി നാട്ടിലേക്ക് മടങ്ങണമെന്നാണ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. ഇക്കാര്യം അടങ്ങുന്ന ഹര്‍ജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചിന് മുന്നില്‍ അഭിഭാഷകനായ ഹാരിസ് ബീരാന്‍ പരാമര്‍ശിക്കുകയായിരുന്നു. 

തുടര്‍ന്ന് അപേക്ഷ വെള്ളിയാഴ്ച പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ഓര്‍മ്മക്കുറവും ശാരീരിക അവശതകളും നേരിടുന്നുണ്ടെന്നും, അതിനാല്‍ നാട്ടില്‍ ചികിത്സ നടത്താനുള്ള സാഹചര്യം ഒരുക്കണമെന്നാണ് മദനി ആവശ്യപ്പെട്ടിട്ടുള്ളത്. വിചാരണ പൂര്‍ത്തിയാകുന്നതു വരെ ജന്മനാട്ടില്‍ തുടരാന്‍ അനുവദിക്കണമെന്നും മദനി ആവശ്യപ്പെട്ടിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

മെഡിക്കല്‍ ഷോപ്പ് ജീവനക്കാരന്റെ ആസൂത്രണം, വീട്ടമ്മയെ കെട്ടിയിട്ട് 57 പവനും ഒന്നരലക്ഷം രൂപയും കവര്‍ന്നു; പ്രതികള്‍ അറസ്റ്റില്‍ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ