അരിക്കൊമ്പനെ പിടികൂടണം; ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി നാട്ടുകാർ

ആനയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു
വീഡിയോ ദൃശ്യം
വീഡിയോ ദൃശ്യം

തൊടുപുഴ: അരിക്കൊമ്പനെ പിടികൂടണമെന്ന് ആവശ്യപ്പെട്ട് ഇടുക്കിയിൽ പന്തം കൊളുത്തി പ്രതിഷേധവുമായി പ്രദേശവാസികൾ. വൈകീട്ട് ശാന്തൻപാറയിലും സൂര്യനെല്ലിയിലും നാട്ടുകർ പ്രതിഷേധിച്ചു. ജനകീയ സമിതിയുടെ നേതൃത്വത്തിൽ നാട്ടുകാർ പന്തം കൊളുത്തി പ്രകടനം നടത്തിയാണ് പ്രതിഷേധിച്ചത്. 

ആനയെ എത്രയും പെട്ടെന്ന് പിടികൂടണമെന്ന് നാട്ടുകാർ ശക്തമായി ആവശ്യപ്പെട്ടു. അരിക്കൊമ്പന്റെ ആക്രമണത്തിൽ പ്രദേശത്ത് ഒട്ടേറെ നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. വീടുകൾ നശിപ്പിച്ചു. കോടതിക്കും പരിസ്ഥിതി വാദികളെന്ന് അവകാശപ്പെടുന്നവർക്കും നാട്ടിലെ സാഹചര്യം അറിയില്ലെന്ന് നാട്ടുകാർ ആരോപിച്ചു. 

ഞായറാഴ്ച അരിക്കൊമ്പനെ മയക്കുവെടി വച്ച് പിടികൂടാനുള്ള വനം വകുപ്പിന്റെ ദൗത്യം ഹൈക്കോടതി ഇടപെടലിനെത്തുടര്‍ന്ന് മാറ്റിവച്ചിരുന്നു. മൃഗ സംരക്ഷണ സംഘടന സമര്‍പ്പിച്ച ഹര്‍ജിയിലായിരുന്നു ഹൈക്കോടതി ഉത്തരവ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com