കൈക്കൂലി കേസ് ഒതുക്കി തീര്‍ക്കാന്‍ കൈക്കൂലി വാങ്ങി; വിജിലന്‍സ് ഡിവൈഎസ്പിക്ക് സസ്‌പെന്‍ഷന്‍

വേലായുധന്‍ നായര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു
സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി വേലായുധന്‍ നായര്‍/ ടിവി ദൃശ്യം
സസ്‌പെന്‍ഷനിലായ ഡിവൈഎസ്പി വേലായുധന്‍ നായര്‍/ ടിവി ദൃശ്യം

തിരുവനന്തപുരം: തിരുവല്ല നഗരസഭ സെക്രട്ടറി ഉള്‍പ്പെട്ട കൈക്കൂലി കേസ് ഒതുക്കാന്‍ കൈക്കൂലി വാങ്ങിയ വിജിലന്‍സ് ഡിവൈഎസ്പിയെ സസ്‌പെന്‍ഡ് ചെയ്തു. ഡിവൈഎസ്പി വേലായുധന്‍ നായരെയാണ് സസ്‌പെന്‍ഡ് ചെയ്തത്. വിജിലന്‍സിന് ആകെ നാണക്കേടായ സംഭവമായിരുന്നു ഡിവൈഎസ്പി കൈക്കൂലി വാങ്ങിയ സംഭവം. 

തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരായണന്‍ സ്റ്റാലിന്‍ ഉള്‍പ്പെട്ട കൈക്കൂലി കേസ് അന്വേഷിക്കാനാണ് വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന വേലായുധന്‍ നായരെ നിയോഗിച്ചത്. എന്നാല്‍ കേസ് ഒതുക്കി തീര്‍ക്കാന്‍ വേലായുധന്‍ നായര്‍ മുനിസിപ്പല്‍ സെക്രട്ടറിയുടെ പക്കല്‍ നിന്നും അമ്പതിനായിരം രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. 

മകന്റെ അക്കൗണ്ട് മുഖേനയാണ് കൈക്കൂലി കൈപ്പറ്റിയത്. ഇതിനുശേഷം കൈക്കൂലി കേസില്‍ തെളിവില്ല എന്നു ചൂണ്ടിക്കാട്ടി കേസ് അവസാനിപ്പിക്കാന്‍ വേലായുധന്‍ നായര്‍ റിപ്പോര്‍ട്ട് നല്‍കുകയായിരുന്നു. എന്നാല്‍ വിജിലന്‍സ് നടത്തിയ അന്വേഷണത്തില്‍ കേസൊതുക്കാന്‍ ഡിവൈഎസ്പി കൈക്കൂലി വാങ്ങിയതായി കണ്ടെത്തുകയായിരുന്നു. 

തുടര്‍ന്ന് വേലാ.ുധന്‍ നായരുടെ വീട്ടില്‍ വിജിലന്‍സ് റെയ്ഡ് നടത്തിയിരുന്നു. ഇതിനിടെ മുങ്ങിയ വേലായുധന്‍ നായര്‍ ഒളിവിലാണ്. തിരുവല്ല മുനിസിപ്പല്‍ സെക്രട്ടറിയായിരുന്ന നാരാണന്‍ സ്റ്റാലിനെയും, മുനിസിപ്പാലിറ്റി ഓഫിസ് അസിസ്റ്റന്റ് ഹസീന ബീഗത്തെയും 25,000 രൂപ കൈക്കൂലി വാങ്ങുമ്പോള്‍ രണ്ടാഴ്ച മുന്‍പാണ് വിജിലന്‍സ് അറസ്റ്റു ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com