'കെ റെയില്‍ മികച്ച ആശയം', കേരളത്തിന് ആവശ്യമാണെന്ന് ഇ ശ്രീധരന്‍ 

'എലിവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ ലൈന്‍ വികസിപ്പിക്കുക എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല'
ഇ ശ്രീധരന്‍/ എക്സ്പ്രസ് ചിത്രം
ഇ ശ്രീധരന്‍/ എക്സ്പ്രസ് ചിത്രം

കൊച്ചി; കെ റെയില്‍ എന്ന ആശയം മികച്ചതാണെന്നും അത് സംസ്ഥാനത്തിന് ആവശ്യമാണെന്നും മെട്രോ മാന്‍ ഇ ശ്രീധരന്‍. വടക്ക് നിന്ന് തെക്ക് വരെ അതിവേഗ റെയില്‍ ഗതാഗതം നമുക്ക് ആവശ്യമാണെന്നും ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസിന്റെ എക്‌സ്പ്രസ് ഡയലോഗില്‍ അദ്ദേഹം പറഞ്ഞു. 

കണ്ണൂരില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള അതിവേഗ റെയില്‍പാതയുടെ വിശദമായ പ്രോജക്ട് റിപ്പോര്‍ട്ട് ഞാന്‍ തയ്യാറാക്കി. ഈ സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍, ഇത് വളരെ ചെലവേറിയതും സമയമെടുക്കുന്നതുമാണെന്ന് അവര്‍ പറഞ്ഞു. എലിവേറ്റഡ് അല്ലെങ്കില്‍ ഭൂഗര്‍ഭ ലൈന്‍ വികസിപ്പിക്കുക എന്നതായിരുന്നു എന്റെ നിര്‍ദ്ദേശം. അത് അംഗീകരിക്കപ്പെട്ടില്ല. അവര്‍ ഒരു സെമിഹൈസ്പീഡ് പ്രോജക്റ്റ് നിര്‍ദ്ദേശിച്ചു, പക്ഷേ ഒടുവില്‍ ഒന്നും പുറത്തുവന്നില്ല. ഇത് സംസ്ഥാനത്തിന് വലിയ നഷ്ടമാണ്.- ശ്രീധരന്‍ വ്യക്തമാക്കി. 

വന്ദേ ഭാരത് ട്രെയിനുകള്‍ കേരളത്തിലേക്ക് എത്തില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ നിലവിലുള്ള ട്രെയിനുകളിലൂടെ മണിക്കൂറില്‍ 80 കിലോമീറ്റര്‍ മുതല്‍ 100 കിലോമീറ്റര്‍ വരെ വേഗതയില്‍  ട്രെയിന്‍ ഓടിക്കാനെ സാധിക്കുകയുള്ളൂ. മണിക്കൂറില്‍ 160 കിലോമീറ്റര്‍ വേഗതയില്‍ ഓടുന്ന വന്ദേ ഭാരത് ട്രെയിന്‍ മണിക്കൂറില്‍ 90 കിലോമീറ്റര്‍ വേഗതയില്‍ ഓടിക്കുന്നതുകൊണ്ട് കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റേയില്‍ വേ ലൈനുകള്‍ മെച്ചപ്പെടുത്താന്‍ വലിയ പണച്ചെലവ് വരും. ഇതിനായി ഭൂമി ഏറ്റെടുക്കണം. 10 വര്‍ഷമെങ്കിലും ഇതിനായി വേണ്ടിവരും. എന്നാല്‍ ആറ് എഴ് വര്‍ഷംകൊണ്ട് ഹൈ സ്പീഡ് ട്രെയിന്‍ പ്രൊജക്റ്റ് പൂര്‍ത്തിയാക്കാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കൊച്ചി മെട്രോ നിര്‍മിച്ചതിനു ശേഷവും റോഡിലെ തിരക്ക് കുറയാതിരിക്കുന്നതിന് കാരണം ഉയര്‍ന്ന മെട്രോ നിരക്കാണെന്ന് അദ്ദേഹം പറഞ്ഞു. റോഡിലെ തിരക്ക് നിയന്ത്രിക്കാനായാണ് മെട്രോ നിര്‍മിക്കുന്നതെന്നും അല്ലാതെ ലാഭമുണ്ടാക്കാന്‍ അല്ലെന്നും ശ്രീധരന്‍ വ്യക്തമാക്കി. ഇന്ത്യ അല്ലാതെ ലോകത്തിലെ ഒരു രാജ്യവും ലാഭത്തിനുവേണ്ടിയല്ല മെട്രോ നിര്‍മിക്കുന്നത്. ഇത് തെറ്റായ നയമാണ്. സമൂഹത്തിന് ആവശ്യമായ ഒന്നാണ് മെട്രോ.- ശ്രീധരന്‍ പറഞ്ഞു. 

കൊച്ചി മെട്രോയുടെ നിയന്ത്രണം തന്റെ കയ്യിലായിരുന്നെങ്കില്‍ നിരക്ക് 30 ശതമാനം കുറച്ച് കൂടുതല്‍ പെരെ മെട്രോയില്‍ യാത്ര ചെയ്യിക്കുമായിരുന്നു എന്നാണ് അദ്ദേഹം പറയുന്നത്. മെട്രോ സാമ്പത്തികമായി വിജയിക്കണമെങ്കില്‍, ഒരു ലൈനില്‍ കുറഞ്ഞത് 1 ലക്ഷം യാത്രക്കാരെങ്കിലും വേണം. പ്രവര്‍ത്തന ചെലവ് കുറയ്ക്കണം. അവര്‍ക്ക് ധാരാളം സ്റ്റാഫുണ്ട്, കൂടാതെ നിരവധി കാര്യങ്ങളും ഉണ്ട്. അവര്‍ റിക്രൂട്ട്‌മെന്റ് കുടുംബശ്രീയെ ഏല്‍പ്പിച്ചിരിക്കുകയാണ്. ഇതെല്ലാം കെഎംആര്‍എലിനെ നശിപ്പിക്കുമെന്നും ശ്രീധരന്‍ കൂട്ടിച്ചേര്‍ത്തു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com