മഹാവീരജയന്തി ദിനത്തിൽ അറവുശാലകൾ അടച്ചിടണം; കളക്ടർമാർക്ക് കേന്ദ്രത്തിന്റെ കത്ത്

ജില്ലാ കളക്ടർമാർക്കാണ് ഇതു സംബന്ധിച്ച് കേന്ദ്രം കത്തയച്ചത്
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം; മഹാവീരജയന്തിദിനമായ ഏപ്രിൽ മൂന്നിന് അറവുശാലകൾ അടച്ചിടണമെന്ന് കേന്ദ്ര മൃഗക്ഷേമബോർഡിന്റെ നിർദേശം. ജില്ലാ കളക്ടർമാർക്കാണ് ഇതു സംബന്ധിച്ച് കേന്ദ്രം കത്തയച്ചത്. 

എന്നാൽ മഹാവീരജയന്തി സംസ്ഥാനത്ത് വ്യാപകമായി ആഘോഷിക്കുന്ന ചടങ്ങല്ലാത്തതിനാൽ ഇത് സംസ്ഥാനത്തു നടപ്പാക്കണമോയെന്നതിൽ തീരുമാനമായില്ല. സർക്കാർ ഇതിൽ അനുകൂലമായോ പ്രതികൂലമായോ പ്രതികരിച്ചിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ. അറവുശാലകൾ അടച്ചിടണമെന്നാവശ്യപ്പെട്ട് മൃഗക്ഷേമബോർഡിന്റെ കത്ത് കിട്ടിയതായി കളക്ടർമാർ സ്ഥിരീകരിച്ചു.

ആരാധനാലയങ്ങളിൽ പ്രാദേശികമായ ആഘോഷങ്ങൾ നടക്കുമ്പോൾ സമീപത്തെ അറവുശാലകൾ ഉടമകൾ അടച്ചിടാറുണ്ട്. ഏതെങ്കിലും സമുദായത്തിന്റെ പൊതു ആഘോഷത്തിനോ ദിനാചരണത്തിനോ മദ്യശാലകൾക്ക് അവധി നൽകാറുണ്ടെങ്കിലും ഇറച്ചിക്കച്ചവടത്തിന് വിലക്കേർപ്പെടുത്തുന്ന പതിവ് സംസ്ഥാനത്ത് ഇല്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com