ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ
ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍/ പിടിഐ

സർക്കാരിന് വഴങ്ങി ​ഗവർണർ; സാങ്കേതിക സർവകലാശാല വിസി ചുമതല ഇഷ്ടമുള്ളവർക്ക് നൽകാം

കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ​ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം

തിരുവനന്തപുരം: സാങ്കേതിക സർവകലാശാല വിസിയുടെ ചുമതല സർക്കാരിന് താത്പര്യമുള്ളവർക്ക് കൊടുക്കാമെന്ന് വ്യക്തമാക്കി ​ഗവർണർ. ഇക്കാര്യം വ്യക്തമാക്കി രാജ്ഭവൻ കത്തു നൽകി. ഡിജിറ്റൽ സർവകലാശാല വിസി ഡോ. സജി ​ഗോപിനാഥിനു ചുമതല നൽകാമെന്നും കത്തിലുണ്ട്. 

കോടതിയിൽ തിരിച്ചടി നേരിട്ടതിന് പിന്നാലെയാണ് ​ഗവർണറുടെ സർക്കാരിന് വഴങ്ങിയുള്ള നീക്കം. ഡോ. സിസ തോമസ് സാങ്കേതിക സർവകലാശാലയുടെ താത്കാലിക വിസി ചുമതലയിൽ നിന്നു വിരമിക്കുന്ന സാഹചര്യത്തിലാണ് രാജ്ഭവൻ സർക്കാരിന് കത്ത് കൈമാറിയത്. 

ഡോ. സജി ഗോപിനാഥിന് താത്കാലിക ചുമതല നൽകണമെന്ന് സർക്കാർ ആവശ്യപ്പെട്ടപ്പോൾ ​ഗവർണർ അതു തള്ളിയിരുന്നു. മാത്രമല്ല സജി ഗോപിനാഥിന് വിസി സ്ഥാനത്ത് ഇരിക്കാനുള്ള അർഹതയില്ലെന്നും സ്ഥാനത്തു നിന്നു മാറ്റാതിരിക്കാനുള്ള കാരണം ബോധിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള നോ‌‌‌‌ട്ടീസും ​ഗവർണർ അയച്ചു. 

എന്നാൽ സർവകലാശാല കേസുകളിൽ ഹൈക്കോടതിയിൽ നിന്നു നിരന്തരം തിരിച്ചടി നേരിട്ടത് ​ഗവർണർക്ക് തിരിച്ചടിയായി മാറി. കേരള സർവകലാശാല സെനറ്റ് അംഗങ്ങളെ പുറത്താക്കിയതു റദ്ദാക്കിയതും സ്വന്തം നിലയ്ക്കു ഗവർണർ സെർച് കമ്മിറ്റി രൂപീകരിച്ചതു ചട്ടവിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. ഇതോടെയാണ് അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാടു മാറ്റം. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com