പാഴ്സൽ ​ഗോഡൗണിൽ 1500 കിലോ അനധികൃത പടക്കം; പിടിച്ചെടുത്തു

പടക്കം സൂക്ഷിച്ചവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: പാഴ്സൽ സർവീസ് ​ഗോഡൗണിൽ അനധികൃതമായി സൂക്ഷിച്ച പടക്കം പിടികൂടി. കോഴിക്കോട് പുതിയപാലത്തെ നോവ പാഴ്സൽ ഏജൻസിയുടെ ​ഗോഡ‍‍ൗണിൽ നിന്നാണ് പടക്കം പിടികൂടിയത്. 1500 കിലോയിലധികം തൂക്കം വരുന്ന പടക്കങ്ങളാണ് ​ഗോഡൗണിലുണ്ടായിരുന്നത്. 69 ബോക്സുകളിലായിരുന്നു പടക്കം. 

വിഷു വിപണി ലക്ഷ്യമിട്ട് ശിവകാശിയിൽ നിന്നാണ് പടക്കങ്ങൾ എത്തിച്ചത്. വെല്‍ഡിങ് സ്ഥാപനങ്ങള്‍ക്കിടയിലുള്ള ഗോഡൗണിലാണ് പടക്കം സൂക്ഷിച്ചിരുന്നത്. ഫയര്‍ വര്‍ക്‌സ് അസോസിയേഷന്‍ നടത്തിയ പരാതിയില്‍ കസബ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പടക്കം പിടികൂടിയത്. 

പടക്കം സൂക്ഷിച്ചവര്‍ക്കെതിരെ എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം കേസെടുത്തു. സ്ഥാപനത്തിന് കരിമരുന്ന് സൂക്ഷിക്കാനുള്ള ലൈസന്‍സ് ഇല്ലെന്ന് കസബ പൊലീസ് അറിയിച്ചു. പാഴ്‌സല്‍ സര്‍വീസ് താത്കാലികമായി അടപ്പിച്ചു. പടക്കം ഡിഫ്യൂസല്‍ കമ്മിറ്റിക്ക് കൈമാറി നശിപ്പിക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com