ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാലുതെറ്റി; മന്ത്രി കെ രാജന് വീണ് പരിക്ക് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 31st March 2023 03:32 PM  |  

Last Updated: 31st March 2023 03:32 PM  |   A+A-   |  

k rajan

മന്ത്രി കെ രാജന് വീണ് പരിക്കേറ്റപ്പോള്‍

 

തൃശൂര്‍ : പാര്‍ക്ക് സന്ദര്‍ശനത്തിനിടെ, റവന്യു മന്ത്രി കെ രാജന് വീണ് പരിക്കേറ്റു. പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് സന്ദര്‍ശനത്തിനിടെയാണ് സംഭവം.

ചവിട്ടുപടി ഇറങ്ങുന്നതിനിടെ കാല്‍ തെറ്റി വീഴുകയായിരുന്നു. കാല്‍മുട്ടിന്റെ തൊലി നീങ്ങി. ഉടനെ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളേജില്‍ എത്തിച്ച് കാല്‍മുട്ടില്‍ സ്റ്റിച്ചിട്ടു. ആരോഗ്യ നില തൃപ്തികരമെന്ന് മന്ത്രി രാജന്റെ ഓഫീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ഇനി അവധിക്കാലം; സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്ന് അടയ്ക്കും

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ