അഴിമതിക്കേസുകളില്‍ അടയിരുന്ന് സര്‍ക്കാരിനെ സഹായിച്ചു; മുന്‍ ചീഫ് ജസ്റ്റിസിനെതിരെ രമേശ് ചെന്നിത്തല

എ ഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസിനെ രൂക്ഷമായി വിമര്‍ശിച്ച് രമേശ് ചെന്നിത്തല. ഇവിടെ ഒരു ചീഫ് ജസ്റ്റിസ് ഉണ്ടായിരുന്നു മണികുമാര്‍. സര്‍ക്കാരിനെതിരെ താന്‍ നല്‍കിയ അഴിമതിക്കേസുകള്‍ക്കു മേല്‍ മുന്‍ ചീഫ് ജസ്റ്റിസ് അടയിരിക്കുകയായിരുന്നുവെന്ന് ചെന്നിത്തല പറഞ്ഞു.

സ്പ്രിന്‍ക്ലര്‍ അഴിമതിക്കേസ്, വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട കേസ് എല്ലാം അദ്ദേഹം അടയിരുന്നു. ബെവ്‌കോ അഴിമതിയുമായി ബന്ധപ്പെട്ട കേസിലും അടയിരുന്നു. സര്‍ക്കാരിനെതിരെ താന്‍ കൊടുത്ത എല്ലാ കേസുകള്‍ മുഴുവന്‍ അടയിരുന്ന, അല്ലെങ്കില്‍ തീരുമാനമെടുക്കാതെ സര്‍ക്കാരിനെ സഹായിക്കുകയായിരുന്നു മുന്‍ ചീഫ് ജസ്റ്റിസ് മണി കുമാര്‍ ചെയ്തത്. 

ജസ്റ്റിസ് മണികുമാറിനെ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ ആക്കാന്‍ പോകുകയാണെന്നാണ് കേള്‍ക്കുന്നത്. കോടതിയില്‍ കേസ് കൊടുത്തിട്ടും എന്തു കാര്യമാണുള്ളത്. ലോകായുക്തയില്‍ പോയാലും നീതി കിട്ടുന്നില്ല. ഇത്തരം സംവിധാനങ്ങള്‍ ഇങ്ങനെയാകുന്നതില്‍ ദു:ഖമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

എ ഐ ക്യാമറ വിവാദത്തില്‍ ഒന്നും ഒളിപ്പിക്കാനില്ലെങ്കിൽ എന്തുകൊണ്ട്  ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കുന്നില്ലെന്ന് രമേശ് ചെന്നിത്തല ചോദിച്ചു. ഇതേ കുറിച്ച് താന്‍ തുടര്‍ച്ചയായി വാര്‍ത്താസമ്മേളനങ്ങള്‍ നടത്തിയപ്പോള്‍, ആരാണ് പ്രതിപക്ഷ നേതാവ് എന്ന് ചോദിച്ച് ശ്രദ്ധ തിരിക്കാനാണ് മുഖ്യമന്ത്രി ശ്രമിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ തന്നെയാണ്. മുഖ്യമന്ത്രിയുടെ ആ പരിപ്പ് ഇവിടെ വേവില്ലെന്നും ചെന്നിത്തല പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com