ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍എസ്എസ് അജണ്ട:  സിപിഎം

ആര്‍എസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്ന് എംവി ഗോവിന്ദന്‍ പറഞ്ഞു
എംവി ഗോവിന്ദന്‍ / ഫയല്‍
എംവി ഗോവിന്ദന്‍ / ഫയല്‍

തിരുവനന്തപുരം: ബാര്‍ കോഴക്കേസ് വീണ്ടും കുത്തിപ്പൊക്കുന്നത് ആര്‍എസ്എസ് അജണ്ടയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ബാര്‍ കോഴ കേസ് പണ്ടേ അവസാനിച്ചതാണ്. അതിനു പിന്നാലെ പോകേണ്ട കാര്യമില്ല. സിബിഐ കൂട്ടിലടച്ച തത്തയാണ്. ആര്‍എസ്എസ് പറയുന്നതിന് അനുസരിച്ച് തുള്ളുന്ന ഏജന്‍സിയാണ് സിബിഐ എന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. 

സുപ്രീംകോടതി നിര്‍ദേശിച്ചാല്‍ ബാര്‍ കോഴക്കേസ് അന്വേഷിക്കാമെന്ന് സിബിഐ നിലപാട് അറിയിച്ച പശ്ചാത്തലത്തിലാണ് എം വി ഗോവിന്ദന്റെ പ്രതികരണം. കോടതി നിര്‍ദേശിച്ചാല്‍ അന്വേഷിക്കാമെന്നാണ് സിബിഐ സത്യവാങ്മൂലത്തില്‍ അറിയിച്ചിട്ടുള്ളത്. ബാര്‍കോഴയുമായി ബന്ധപ്പെട്ട് പുതിയ ഹര്‍ജി എത്തിയ സാഹചര്യത്തിലാണ് സിബിഐ പഴയ നിലപാട് ആവര്‍ത്തിച്ചത്. 

കൊച്ചി സിബിഐ യൂണിറ്റിലെ എസ്പിയാണ് കോടതിയില്‍ നിലപാട് അറിയിച്ചത്. ബാര്‍ കോഴയില്‍ മുന്‍ മന്ത്രിമാരായ രമേശ് ചെന്നിത്തല വി എസ് ശിവകുമാര്‍, കെ ബാബു, അന്നത്തെ ധനമന്ത്രി കെ എം മാണിയുടെ മകന്‍ ജോസ് കെ മാണി എന്നിവര്‍ക്കെതിരെ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ടാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിട്ടുള്ളത്.

അന്ന് ധനമന്ത്രിയായിരുന്ന കെ എം മാണിക്കെതിരായ അന്വേഷണം മുഖ്യമന്ത്രി പിണറായി വിജയൻ  ഇടപെട്ട് തടഞ്ഞെന്ന ആരോപണം ഉണ്ടെന്നും സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സത്യവാങ്‌മൂലത്തിൽ സിബിഐ വ്യക്തമാക്കി.2014-ൽ ധനകാര്യ മന്ത്രി ആയിരുന്ന കെ എം മാണിക്ക് ഒരു കോടി രൂപ കൈക്കൂലി നൽകിയതായി കേരള ബാർ ഹോട്ടൽ ഓണേർസ് അസോസിയേഷൻ പ്രസിഡന്റ് ബിജു രമേശ് ആരോപിച്ചിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com