ലൈഫ് മിഷന്‍ : 20,073 വീടുകളുടെ താക്കോല്‍ കൈമാറ്റം ഇന്ന്; 41,439 പുതിയ ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കും

67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

തിരുവനന്തപുരം: ലൈഫ് മിഷന്‍ ഭവന പദ്ധതിയിലൂടെ പണികഴിപ്പിച്ച വീടുകള്‍ ഇന്ന്  ഗുണഭോക്താക്കള്‍ക്ക് കൈമാറും. രണ്ടുവര്‍ഷം പൂര്‍ത്തിയാക്കുന്ന എല്‍ ഡി എഫ് സര്‍ക്കാരിന്റെ നൂറ് ദിന കര്‍മ പരിപാടിയുടെ ഭാഗമായാണ് വീടുകള്‍ പൂര്‍ത്തിയാക്കിയത്. ലൈഫ് 2020 പട്ടികയില്‍ ഉള്‍പ്പെട്ട 41,439 ഗുണഭോക്താക്കളുമായി കരാര്‍ ഒപ്പുവെക്കുന്ന ചടങ്ങും ഇതോടൊപ്പം നടക്കും.

പൂർത്തിയായ 20,073 വീടിന്റെ താക്കോൽ ദാനവും 41,439 ഗുണഭോക്താക്കളുമായി കരാർവച്ചതിന്റെ പ്രഖ്യാപനവും വൈകിട്ട്‌ അഞ്ചിന്‌ കൊല്ലം കൊറ്റങ്കര മേക്കോണിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. ഇതോടെ ലൈഫ്‌ പദ്ധതിയിൽ ഇതുവരെ പൂർത്തിയായ വീടുകളുടെ എണ്ണം 3,42,156 ആയി. ഇതിനു പുറമേ 67,000 ലധികം വീടുകള്‍ നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളിലാണെന്നും മുഖ്യമന്ത്രി അറിയിച്ചു.

ഭൂരഹിത ഭവനരഹിതരുടെ പുനരധിവാസത്തിന്‌ മനസ്സോടിത്തിരി മണ്ണ് ക്യാമ്പയിനിലൂടെ 23.50 ഏക്കർ സ്ഥലം വാഗ്ദാനം ചെയ്യപ്പെട്ടിട്ടുണ്ട്. ഇതിൽ 12.32 ഏക്കർ ഭൂമിയുടെ രജിസ്ട്രേഷൻ പൂർത്തിയാക്കി ഗുണഭോക്താക്കൾക്ക് കൈമാറി. ചിറ്റിലപ്പിള്ളി ഫൗണ്ടേഷൻ 1000 ഭൂരഹിത ഭവനരഹിത കുടുംബത്തിന്‌ ഭൂമിവാങ്ങാൻ പരമാവധി 2.5 ലക്ഷം രൂപ നിരക്കിൽ 25 കോടി രൂപ ധനസഹായം നൽകാൻ സർക്കാരുമായി ധാരണപത്രം ഒപ്പിട്ടിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com