രണ്ടാം പ്രസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ 6000 രൂപ; മുൻകാല പ്രാബല്യത്തോടെ പദ്ധതി കേരളത്തിലും

2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ടാകും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം; രണ്ടാം പ്രവസവത്തിൽ പെൺകുഞ്ഞ് ജനിച്ചാൽ അമ്മയ്ക്ക് 6000 രൂപ നൽകുന്ന പ്രധാനമന്ത്രിയുടെ മാതൃവന്ദന യോജന കേരളത്തിലും നടപ്പാക്കും. മുൻകാല പ്രാബല്യത്തോടെ ആരംഭിക്കാനാണ് സംസ്ഥാന വനിത- ശിശു വികസന ഡയറക്ടറുടെ ഉത്തരവ്. കേരളം ഉൾപ്പടെയുള്ള 11 സംസ്ഥാനങ്ങളിൽ പെൺകുട്ടികളുടെ ജനനനിരക്ക് കുറയുന്നതു പരിഹരിക്കാനാണ് കേന്ദ്രം പദ്ധതി ആരംഭിച്ചത്.

2022 ഏപ്രിൽ മുതൽ ധനസഹായത്തിന് അർഹതയുണ്ടാകും. 2022 ഏപ്രിൽ ഒന്നിനു ശേഷമുള്ള രണ്ടാമത്തെ പ്രസവത്തിൽ പെൺകുട്ടിക്കു ജന്മം നൽകിയ അമ്മയ്ക്ക് ജൂൺ 30വരെ ധനസഹായത്തിന് അപേക്ഷിക്കാം. രണ്ടാമത്തെ പ്രസവം നടക്കാനിരിക്കുന്നവരും പ്രസവം ആവശ്യമുണ്ടെങ്കിൽ അങ്കണവാടിയിൽ രജിസ്റ്റർ ചെയ്യണം. 

കൂടാതെ //pmmvy.nic.in എന്ന പുതിയ പോർട്ടലിൽ നേരിട്ടും അപേക്ഷ നൽകാം. പോർട്ടൽ വൈകാതെ ലഭ്യമാകും. കേന്ദ്ര- സംസ്ഥാന സർക്കാർ, പൊതുമേഖല ജീവനക്കാർക്കും സമാനമായ രീതിയിൽ പ്രസവാനുകൂല്യം ലഭിക്കുന്നവർക്കും ഈ ആനുകൂല്യത്തിന് അപേക്ഷിക്കാനാവില്ല. ആദ്യ പ്രവസത്തിൽ ആൺകുട്ടിയാണെങ്കിലും പെൺകുട്ടിയാണെങ്കിലും 5000 രൂപ നേരത്തെ മുതൽ നൽകുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com