ബസില്‍ ശല്യം ചെയ്തു; ഓട്ടോയില്‍ കയറിയ യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ചു, ഫോണ്‍ തട്ടിപ്പറിച്ചു; അറസ്റ്റ്

യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രതി അറസ്റ്റില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊച്ചി: യുവതിയെ പിന്തുടര്‍ന്ന് ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ച കേസില്‍ പ്രതി അറസ്റ്റില്‍.  വൈപ്പിന്‍ പെരുമാള്‍പ്പടി സ്വദേശി രമേഷിനെയാണ് (33) മുളവുകാട് പൊലീസ് അറസ്റ്റ് ചെയ്തത്. എറണാകുളത്ത് അക്കൗണ്ടന്റായി ജോലി ചെയ്യുന്ന യുവതിയെയാണ് ബസില്‍ വച്ചും പിന്നീട് ഓട്ടോറിക്ഷയില്‍ വച്ചും ആക്രമിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. 

രണ്ടാം തീയതി രാവിലെ യുവതി ഞാറക്കലില്‍ നിന്നും ബസ്സില്‍ കയറിയത് മുതല്‍ പ്രതി പുറകെ കൂടുകയായിരുന്നു. പ്രതിയുടെ ശല്യം സഹിക്കവയ്യാതെ ബസില്‍ നിന്നും ഇറങ്ങി ഒരു ഓട്ടോറിക്ഷയില്‍ കയറി പോകുന്നതിനിടെയാണ് വീണ്ടും പുറകെ വന്ന് അടിച്ച് മൊബൈല്‍ ഫോണ്‍ തട്ടിപ്പറിച്ചത്. പ്രതിയെ
കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com