'ഉല്ലാസയാത്ര'യില്‍ പൊലിഞ്ഞത് 15 കുരുന്നുകള്‍; അഞ്ചു സ്ത്രീകളും മരിച്ചു; കാണാതായ കുട്ടിയെ കണ്ടെത്തി

മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ/ പിടിഐ
മൃതദേഹം വീട്ടിലെത്തിച്ചപ്പോൾ പൊട്ടിക്കരയുന്ന ബന്ധുക്കൾ/ പിടിഐ

മലപ്പുറം: 22 പേര്‍ മരിച്ച താനൂര്‍ ബോട്ടു ദുരന്തത്തില്‍ പൊലിഞ്ഞത് 15 കുട്ടികളുടെ ജീവനാണ് . ഇതില്‍ എട്ടുമാസം പ്രായമുള്ള കുഞ്ഞും ഉള്‍പ്പെടുന്നു. മൂന്നു വയസ്സ്, മൂന്നര വയസ്സ്, ആറു വയസ് തുടങ്ങിയ പ്രായത്തിലുള്ള ചെറിയ കുട്ടികളാണ് മരിച്ചതില്‍ ഭൂരിഭാഗവും. മരിച്ചവരില്‍ അഞ്ചുപേര്‍ സ്ത്രീകളാണ്. രണ്ടു പുരുഷന്മാരും മരിച്ചു. 

തിരൂരങ്ങാടി താലൂക്കില്‍പ്പെട്ട 16 പേരാണ് ദുരന്തത്തില്‍ മരിച്ചത്. അതിനിടെ, താനൂരില്‍ കാണാതായ എട്ടുവയസ്സുകാരനെ കണ്ടെത്തി. അപകടത്തില്‍ പരിക്കേറ്റ കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. ബന്ധുക്കള്‍ കുട്ടിയെക്കുറിച്ച് അന്വേഷിച്ചെങ്കിലും വിവരം ലഭിച്ചിരുന്നില്ല. 

തുടര്‍ന്നാണ് കുട്ടിയെ കാണാനില്ലെന്ന് അധികൃതരെ അറിയിച്ചത്. തുടര്‍ന്ന് പുഴയില്‍ വീണ്ടും തിരച്ചില്‍ നടത്തുകയായിരുന്നു. ഇതിനിടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ അന്വേഷിച്ചപ്പോള്‍ കുട്ടി അവിടെ ചികിത്സയിലുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. എങ്കിലും തിരച്ചില്‍ നാളെ കൂടി തുടരാനാണ് തീരുമാനം.

മറ്റാരെയും കാണാനില്ലെന്ന് പരാതി കിട്ടിയിട്ടില്ലെന്ന് അഗ്നിശമന സേനാ മേധാവി ഡിജിപി ബി സന്ധ്യ അറിയിച്ചു. അപകടത്തില്‍പ്പെട്ട ആരെയും ഇനി കണ്ടു കിട്ടാനില്ലെന്ന വിലയിരുത്തലിലാണ് സര്‍ക്കാരും രക്ഷാപ്രവര്‍ത്തകരും. ബോട്ട് അപകടത്തില്‍പ്പെട്ടപ്പോള്‍ അഞ്ചുപേര്‍ നീന്തി രക്ഷപ്പെട്ടതായി മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com